നെടുമ്പാശ്ശേരി കാർ അപകടം: ബിസിനസ്സ് തകർച്ച ഭയന്നുള്ള കള്ളക്കണ്ണീരോ? ഇഹ ഉടമ നൂഹയുടെ പ്രതികരണത്തിൽ പുകഞ്ഞ് സോഷ്യൽ മീഡിയ...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ദിവസങ്ങൾക്കുള്ളിൽ ജാമ്യത്തിലിറങ്ങാനിരിക്കെ, ഇഹ ഡിസൈൻസ് ഉടമ നൂഹ സജീവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ തർക്കങ്ങൾക്ക് വഴിതിരിക്കുന്നു. അപകടത്തിൽ മൂന്ന് പാവപ്പെട്ട കുട്ടികളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ ജനരോഷം ഇഹ ബ്രാൻഡിനെതിരെ തിരിഞ്ഞതോടെയാണ്, 600 കുടുംബങ്ങളുടെ ജീവനോപാധി പറഞ്ഞ് നൂഹ രംഗത്തെത്തിയത്. എന്നാൽ, പ്രതിയായ മകൻ പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപ് ബിസിനസ്സ് സാമ്രാജ്യം സംരക്ഷിക്കാനായി നടത്തുന്ന തന്ത്രപരമായ നീക്കമാണിതെന്ന് പൊതുജനം വിമർശിക്കുന്നു. ഒരു അമ്മയുടെ കണ്ണീരിനപ്പുറം, ആ റോഡിൽ പൊലിഞ്ഞുപോയ മൂന്ന് ജീവനുകളുടെ ചോരക്കറ അത്ര പെട്ടെന്ന് കഴുകിക്കളയാൻ സമൂഹത്തിനാകില്ല എന്ന ഓർമ്മപ്പെടുത്തലുകൾ ശക്തമാകുകയാണ്..
https://www.facebook.com/Malayalivartha
























