പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന ജയന്തി ദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയും എൻഎസ്എസും നടത്തിയ ചർച്ചയിലാണ് തീരുമാനം. അഞ്ചുവർഷത്തിനുശേഷമാണ് വി ഡി സതീശൻ പെരുന്നയിലെത്തുന്നത്. മന്ത്രി കെ മുരളീധരനും ജയന്തി ദിന സമ്മേളനത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പദത്തിലെത്തിയതിനുശേഷം വി ഡി സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുയർന്നിരുന്നു.
വോട്ടിനുവേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ പറഞ്ഞതാണ് അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്. തിരഞ്ഞെടുപ്പിന് മുൻപ് സതീശൻ തന്നെ കാണാനായി വന്നിട്ടുണ്ടെന്ന് സുകുമാരൻ നായരും തിരിച്ചടിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























