കണ്ണീർക്കാഴ്ചയായി... ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ഗുരുതര പരുക്ക്

കണ്ണീർക്കാഴ്ചയായി... ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ഗുരുതര പരുക്ക്. മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.വെസ്റ്റ് വെണ്ണക്കോട് കൈവേലിമുക്ക് ചെമ്പറ്റമലയിൽ അഷ്റഫിന്റെ മകൻ സി.എം. റിഷാദ് (20), അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ മുഹമ്മദ് നിഷാദ് (21)എന്നിവരാണ് മരിച്ചത്. മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്.
വലിയ ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മൂന്നുപേരും റോഡിന്റെ മൂന്നു ഭാഗത്തായി തെറിച്ചുവീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ ഇവരെ ആംബുലൻസിൽ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗുരുതര പരിക്കേറ്റ സിനാൻ എന്ന യുവാവിനെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റസീലയാണ് റിഷാദിന്റെ മാതാവ്. സഹോദരങ്ങൾ: റാഷിദ്, അദ്നാൻ. നസീലയാണ് നിഷാദിന്റെ മാതാവ്. സഹോദരങ്ങൾ: നാഷിദ, നിയ ഫാത്തിമ. ഇരുവരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























