റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വളർമതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇവരെ പൊലീസ് ഇടപെട്ടല്ല ആശുപത്രിയിലേക്ക് മാറ്റിയതല്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
അതിനിടെ, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു. പോലീസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമരം ആരംഭിച്ച് 129-ാം ദിവസമായിരുന്നു കഴിഞ്ഞ രാത്രി പോലീസെത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാനായി ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് നേടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉദ്യോഗാർത്ഥികൾ ഉറച്ചുനിൽക്കുകയാണ്
"
https://www.facebook.com/Malayalivartha

























