ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമങ്ങളിൽ നിന്നു പിൻമാറാതെ പിടി ഉഷ. ഇതോടെ ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിലേക്ക്. സ്‌പോർട്‌സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെരിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പിടി ഉഷ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നു ഏതാണ്ട് പുറത്തായ അവസ്ഥയിലായിരുന്നെങ്കിലും അവർ വീണ്ടും മത്സരിക്കാനിറങ്ങുന്നു. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലൂടെയാണ് ഉഷ പുതിയ നാമനിർദ്ദേശപത്രിക നൽകിയത്. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനു കളമൊരുങ്ങി.
ദേശീയ കായിക ഫെഡറേഷനുകളിലേയും കായിക ഭരണകൂടത്തിലേയും ഒരു വിഭാഗം പിന്തുണയ്ക്കുന്ന സ്ഥാനാർഥികളുമായി ഉഷ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നേരത്തെ എസ്ഒഎം പ്രതിനിധികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജാണ് ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചത്. 4 ഒഴിവുകളിലേക്ക് അഞ്ജു ബോബി ജോർജ് (ലോങ് ജംപ്), റാണി രാംപാൽ (ഹോക്കി), ഡോല ബാനർജി (അമ്പെയ്ത്ത്), സൈന നേഹ്‌വാൾ (ബാഡ്മിന്റൺ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉഷയ്ക്ക് 40 വോട്ടുകളാണ് കിട്ടിയത്. 53 വോട്ടുകൾ നേടിയാണ് അഞ്ജു വിജയിച്ചത്. റാണിക്ക് 50 വോട്ടും ഡോല ബാനർജിയ്ക്ക് 45 വോട്ടുകളും സൈനയ്ക്ക് 43 വോട്ടുകളും ലഭിച്ചു.
"
https://www.facebook.com/Malayalivartha

























