ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു...

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിലും കളിച്ച ഗില്‍, രാഹുല്‍, കംബോജ് എന്നിവര്‍ക്ക് പകരമായി ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, കുല്‍ദീപ് യാദവ് എന്നിവര്‍ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം നേടുകയായിരുന്നു.
ആറ് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് കളിക്കളത്തില്‍ ഇറങ്ങിയത്. നിക്ക് കെല്ലി, ഡീന്‍ ഫോക്സ്ക്രോഫ്റ്റ്, ഫിന് അലന്, മൈക്കല്‍ ബ്രേസ്വെല്, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, മാറ്റ് ഹെന്റി എന്നിവര്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നേടി. മിച്ചല്‍ സാന്റ്നറാണ് നായകന്. 5 മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്.
നവംബര്‍ 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ശുഭ്മാന്‍ ഗില്‍ വെല്ലിംഗ്ടണിലേക്ക് തിരിച്ചതോടെയാണ് ഇന്ത്യയെ നയിക്കാനായി ശ്രേയസ് അയ്യര്‍ക്ക് നറുക്ക് വീണത്. ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റനായ ശ്രേയസ് ആദ്യമായാണ് ഏകദിനത്തില്‍ ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുക്കുന്നത്.
"
https://www.facebook.com/Malayalivartha


























