മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റു. വിളയില്‍ നിന്നും വരികയായിരുന്ന ബസും കൊണ്ടോട്ടിയില്‍ നിന്നും അരിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് കോളേജ് പടിക്കല്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കിഴിശ്ശേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
അപകടത്തില്‍ ഒരു ബസ് ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കറ്റിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. ബസുകളുടെ അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പൊലീസും ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുകയും അപകടം നടന്ന സ്ഥലം വൃത്തിയാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























