ബാലഗോകുലത്തിന്റെ 'മയില്‍പ്പീലി' മാസികയുടെ 'യങ് സ്കോളര്‍' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങള്‍ തുറന്നു നല്കിയ സംഭവം; സംഘപരിവാര്‍ താല്പര്യം നടത്തിക്കൊടുക്കുന്നവരായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്നതിന്റെ തെളിവെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്

സംഘപരിവാര്‍ താല്പര്യം നടത്തിക്കൊടുക്കുന്നവരായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്നതിന്റെ പുതിയ തെളിവാണ് ബാലഗോകുലത്തിന്റെ 'മയില്‍പ്പീലി' മാസികയുടെ 'യങ് സ്കോളര്‍' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങള്‍ തുറന്നു നല്‍കിയതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് .
. മതനിരപേക്ഷ കേരളം ഇതിനെ ശക്തമായി എതിര്‍ക്കുന്നു എന്നു കണ്ടപ്പോള്‍ ഉത്തരവ് പിന്‍വലിച്ചെങ്കിലും ആര്.എസ്.എസിന് ചൂട്ടുപിടിക്കാന്‍ മടിയില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ആര്.എസ്.എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയുടെ അപേക്ഷയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളില്‍ ഒരാളായി ഇതേ സംഘടനയുടെ നേതാവിനെ ഉള്‍പ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. മുസ്ലിംലീഗ് മന്ത്രി നേതൃത്വം നല്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പില്‍ സംഘപരിവാര്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം.
വിദ്യാഭ്യാസ മേഖലയിലെ ആര്.എസ്.എസ് വല്കരണം യു.ഡി.എഫിന്റെ സമ്മതത്തോടെയാണ്. സംഘപരിവാര്‍ ആജ്ഞകള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും നടപടികളെ മതനിരപേക്ഷ കേരളം തള്ളിക്കളയുമെന്ന് എം.വി. ഗോവിന്ദന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























