‘സ്പർശം’ എന്ന പേരിൽ പുതിയ പദ്ധതി ; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികളുടെ മാനസികാരോഗ്യനാത്തിന് പ്രത്യേക ശ്രദ്ധ നൽകി, അവരുടെ സ്വഭാവ വ്യതിയാനങ്ങളും അക്രമവാസനകളും തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുന്നതിനായി ‘സ്പർശം’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ചൈൽഡ് വെൽബീയിങ് ആൻഡ് വയലൻസ് പ്രിവൻഷൻ മിഷൻ എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജവഹർ സഹകരണ ഭവനിൽ ശിശുദിഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ അടുത്തിടെ കുട്ടികളിൽ അക്രമവാസന പ്രകടമായ സംഭവങ്ങൾ ഉണ്ടായത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കുട്ടികളുടെ മാനസികവും വൈകാരികവുമായ ആരോഗ്യം സംരക്ഷിക്കാനുമാണ് സ്പർശം പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളിലെ സ്വഭാവവ്യതിയാനങ്ങളും അക്രമപ്രവണതകളും നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസിലിങ്ങും പരിചരണവും പിന്തുണയും നൽകി അവരെ ചേർത്തുപിടിച്ച് സുരക്ഷിത ബാല്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഏർലി ഐഡന്റിഫിക്കേഷൻ, ചൈൽഡ് മെന്റൽ ഹെൽത്ത് സെന്ററുകൾ, പാരന്റ് എംപവർമെന്റ് പ്രോഗ്രാം, സ്കൂളുകളിലെ തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനുള്ള ഇടപെടലുകൾ, സൈബർ ബുള്ളിയിങ്ങിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയവ പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും. സർക്കാർ സംവിധാനങ്ങൾക്കു മാത്രമായി ഈ പദ്ധതി വിജയകരമായി നടപ്പാക്കാനാകില്ല. അതിനാൽ പൊതുസമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























