ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 10.30ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ഇന്ന് നടക്കുന്ന വാക്കത്തോണും സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും പൊതുസമ്മേളനവും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജീവിതശൈലിയിൽ ചിട്ടയായ വ്യായാമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ രാവിലെ 7ന് തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽനിന്ന് ആരംഭിക്കുന്ന വാക്കത്തോൺ പാളയം അയ്യങ്കാളി ഹാളിൽ സമാപിക്കും. ഇതോടൊപ്പം സൈക്കിൾ റാലിയും നടക്കും.മന്ത്രി സി.പി. ജോൺ അദ്ധ്യക്ഷത വഹിക്കും.
https://www.facebook.com/Malayalivartha























