സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് വഴി. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം എൽ എ മാർ എന്നിവരുടെ ശമ്പളം സ്പാർക്ക് വഴി നൽകാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്.
സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ് ചെയ്യുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനുമുള്ള ഏകീകൃത സംവിധാനമാണ് സ്പാർക്ക്. ശമ്പളവിതരണം വേഗത്തിലും സുതാര്യതയോടെയും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെയും ഈ സംവിധാനത്തിന് കൊണ്ടുവരുന്നത്. നിലവിൽ ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ ശമ്പള ബില്ലുകൾ സ്പാർക്ക് സംവിധാനത്തിന് പുറത്താണ് തയ്യാറാക്കിയിരുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം സ്പാർക്ക് വഴിയാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ ശമ്പളത്തിനായി പ്രത്യേക സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. 2027 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിൽ പറഞ്ഞു.
"
വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പുതിയ തീരുമാനപ്രകാരം പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശമ്പള ബില്ലുകൾ സ്പാർക്കിൽ തയ്യാറാക്കുന്നതാണ്. തുടർന്ന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുകയും ചെയ്യും.
https://www.facebook.com/Malayalivartha

























