എല്ലാം ഈയൊരു ആക്‌ടിനെച്ചൊല്ലി, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്ത നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ രൂപം

മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും നിലനില്‍പ്പിന് ആധാരമായി 1986 ല്‍ പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം. നമ്മുടെ ആവാസ വ്യവസ്ഥയുടെ സുപ്രധാന പങ്ക് വഹിക്കുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള പോംവഴി അന്വേഷിക്കുകയായിരുന്നു മാധവ് ഗാഡ്‌ഗിലും കസ്‌തൂരി രംഗനും. എന്നാല്‍ ഈ റിപ്പോര്‍ട്ട് കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് മലയോരത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അനേകലക്ഷം പേരെ കണ്ണീരിലാഴ്‌ത്തുമെന്ന ഭീതിയിലാണ് ഒരു സമൂഹം. അതിനാലാണ് ഈ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇത്രത്തോളം ശക്തമാകുന്നത്.
ഇതിനിടയ്‌ക്ക് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 മാറ്റം വരുത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് സംസ്ഥാനങ്ങള്‍ക്ക് ഈ ആക്‌ട് പ്രകാരമുള്ള നിര്‍ദ്ദേശം നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്ത നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ രൂപം.
എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്‌ട്-1986
സെക്ഷന്‍ 5 ലെ നിര്‍ദ്ദേശങ്ങള്‍
1, ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തായി കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഭൗമമേഖലയാണ് പശ്ചിമഘട്ടം. ഗോദാവരി, കൃഷ്‌ണ, കാവേരി എന്നിവയുടേയും മറ്റു പല നദികളുടേയും ഉത്ഭവസ്ഥാനമാണിത്. ഏകദേശം 1500 കി.മീ ദൈര്‍ഘ്യമുള്ള ഈ ഭൂവിഭാഗം ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് എന്നിങ്ങനെ 6 സംസ്ഥാനങ്ങളുടെ ഭാഗമായാണ് നിലകൊള്ളുന്നത്.
2. ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും, ജീവ-ജന്തു-സസ്യജാലങ്ങളുടെ വിപുലതയുടെ വിഷയത്തിലും ആഗോളതലത്തില്‍തന്നെ ഒരു സുപ്രധാന ഭൂമേഖല എന്ന സ്വീകാര്യത പശ്ചിമഘട്ടത്തിനുള്ളതാണ്. അനേക വര്‍ഗത്തിലുള്ള തദ്ദേശീയമായ, പൂവിടുന്ന സസ്യങ്ങള്‍, മല്‍സ്യവിഭാഗങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്‌തനികള്‍, നട്ടെല്ലില്ലാത്ത ജന്തു വര്‍ഗ്ഗങ്ങള്‍ എന്നിവയുടെയെല്ലാം ആവാസകേന്ദ്രവുമാണ് പശ്ചിമഘട്ടം. മറ്റു പ്രദേശങ്ങളില്‍ നിന്നു കൊണ്ടു വന്നവയെങ്കിലും തദ്ദേശീയ വര്‍ഗമായി പരിണമിച്ച, നാണ്യവിളകളെന്നും പറയാവുന്ന കുരുമുളക്, ഏലം, കറുവപ്പട്ട, മാങ്ങ, ചക്ക എന്നിവയുടേയും ഒരു പ്രധാന കേന്ദ്രമാണ് പശ്ചിമഘട്ടം. തദ്ദേശീയമായ അനേക സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥകള്‍, മുകളറ്റം പരന്ന പീഠഭൂമികള്‍, ഷോളാ പ്രദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ നദീതട പരിസ്ഥിതി വ്യവസ്ഥകള്‍ എന്നിവ എല്ലാം കൊണ്ട് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന പ്രദേശമാണിത്. ധാരാളം സ്‌പീഷീസുകളുടെ ഉത്ഭവ കേന്ദ്രമെന്നതിനാലും, ജൈവ വൈവിധ്യ സമ്പന്നമായതു കൊണ്ടും പശ്ചിമഘട്ടത്തെ, ജൈവപരിണാമത്തിന്റെ കളിത്തൊട്ടിലായി പരിഗണിച്ച് , പശ്ചിമഘട്ടത്തിന്റെ ചില മേഖലകളെ യുണെസ്‌കോ വേള്‍ഡ് നാച്വറല്‍ ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിസംരക്ഷണം, പരിസ്ഥിതിയുടെ അഖണ്‌ഡത, ഈ മേഖലയുടെ ജൈവവൈവിധ്യ സമ്പന്നത നില നിര്‍ത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ വികസനം എന്നിവയെകുറിച്ച് പഠിക്കുന്നതിന്, ആസൂത്രണകമ്മീഷന്‍(സയന്‍സ്) അംഗമായ ഡോ. കെ. കസ്‌തൂരി രംഗന്‍ ചെയര്‍മാനായി ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചു കൊണ്ട് പരിസ്ഥിതി- വനം വകുപ്പ് മന്ത്രാലയം 17-8-2012 ല്‍ ഉത്തരവിറക്കി.
4. ഉന്നതാധികാര സമിതി 2013 ഏപ്രില്‍ 15 ന്, പരിസ്ഥിതി- വനം വകുപ്പ് മന്ത്രാലയത്തിന് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന 6 സംസ്ഥാന സര്‍ക്കാരുകളോടും ഇതേകുറിച്ചുളള തങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിയ്‌ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇപ്രകാരം സുതാര്യമായ നടപടി ക്രമങ്ങള്‍ക്കുശേഷം. ചില നിബന്ധനകളോടെ ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു.
5. പശ്ചിമഘട്ടത്തിന്റെ 60% ഭൂവിഭാഗം കള്‍ച്ചറല്‍ ലാന്‍ഡ്‌സ്‌കേപ്പില്‍ പെടുന്നതും, 40% നാച്വറല്‍ ലാന്‍ഡ്‌സ്‌കേപ്പില്‍ പെടുന്നതുമാണെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി. കൃഷി, തോട്ടങ്ങള്‍, സെറ്റില്‍മെന്‍റ് കോളനികള്‍ എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന ഭൂവിഭാഗത്തേയാണ് കള്‍ച്ചറല്‍ ലാന്‍ഡ്‌സേക്‌പ്പില്‍ ഉള്‍പ്പെടുത്തുന്നത്. നാച്വറല്‍ ലാന്‍ഡ്‌സ്‌കേപ്പില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ 37 % ത്തോളം വരുന്ന 59,940 സ്‌ക്വയര്‍ കി.മീറ്റര്‍ പ്രദേശം വിവിധ തരത്തിലുളള സസ്യജീവജാലങ്ങളാല്‍ സമ്പന്നമാണ്. അതു കൂടാതെ, ഈ മേഖല ഇടതൂര്‍ന്ന വന പ്രദേശങ്ങള്‍ക്കുള്ളതും, ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളുള്ളതും, സംരക്ഷിതപ്രദേശങ്ങളുള്ളതും, വേള്‍ഡ് ഹെറിറ്റേജ് മേഖലയായി അംഗീകരിച്ച സ്ഥലങ്ങളുള്‍പ്പടുന്നതും , ആനത്താരയും, പുലിമടകളുള്ളതും , പാരിസ്‌ഥിതിക സംവേദന ക്ഷമത കുറവുള്ളതുമായ മേഖലയാണെന്ന് ഉന്നതാധികാരസമിതി വിലയിരുത്തി.
6. സംസ്ഥാന, ജില്ലാ- താലൂക്കടിസ്ഥാനത്തില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളെ വിഭാഗീകരിച്ചതിന്റെ പേരു വിവരം അനുബന്ധം-എ യിലുണ്ട്.
7. പശ്ചിമഘട്ടത്തിന്റെ നൈസര്‍ഗ്ഗിക ഭൂപ്രകൃതി, വിവിധ വികസന പദ്ധതികള്‍, നഗര വികസനം എന്നിവ മുഖേന നേരിടുന്ന ഭീഷണി അഭൂതപൂര്‍വമായതിനാല്‍ പരിസ്ഥിതിയ്‌ക്ക് ദോഷം വരുത്തുന്ന ഖനനം മുതലായ മാലിന്യജന്യമായ വ്യവസായങ്ങളോട് തികച്ചും അസഹിഷ്‌ണുതാനയമാണ് പുലര്‍ത്തേണ്ടതെന്നും ഉന്നതാധികാരസമിതി നിര്‍ദ്ദേശിച്ചു.
8. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതിയുടെ അഖണ്‌ഡത സംരക്ഷിക്കുവാന്‍ ചട്ടം 4(5), ചട്ടം5(4) എന്നിവ കാലാകാലങ്ങളില്‍ ഭേദഗതി ചെയ്‌തതു പോലെ, പൊതു താല്‍പര്യ സംരക്ഷണാര്‍ത്ഥം കേന്ദ്ര ഗവണ്‍മെന്റിന്റെ സത്വര നടപടികള്‍ ഇപ്പോഴും ഉണ്ടാവണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
9. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്‌ട്-1986 അനുവദിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്നവ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു.
17-4-2013 - ല്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് EACs/MoEF അല്ലെങ്കില്‍ SEACs/SEIAAs കിട്ടിയിട്ടുള്ളവയും പെന്‍ഡിംഗിലുള്ളവയും ഒഴിച്ചുള്ള മറ്റെല്ലാത്തരം പുതിയ/വികസന പ്രോജക്‌ടുകളും പ്രവര്‍ത്തനങ്ങളും, ഈ നിര്‍ദ്ദേശം നല്‍കിയ തീയതി മുതല്‍ പശ്ചിമഘട്ടത്തിന്റെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയില്‍ നടക്കുന്നത് തടയണം.
ഇത്തരം പ്രോജക്‌ടുകള്‍ ഇപ്പോള്‍ അതിനായുള്ള EACs/MoEഎ അല്ലെങ്കില്‍ SEACs/SEIAAs മുഖേനയല്ല, പകരം ഈ പ്രോജക്‌ടുകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച സമയത്തുള്ള ഗൈഡ് ലൈനുകള്‍ക്കും ചട്ടങ്ങള്‍ക്കുമനുസൃതമായാണ് വ്യവഹരിക്കപ്പെടുന്നതെന്നും വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടതിനുശേഷം ഇതത്തരം അപേക്ഷകളല്ലാതെ പുതിയവയൊന്നും EACs/MoEF അല്ലെങ്കില്‍ SEACs/SEIAAs പരിഗണിക്കുകയില്ല എന്നും ചൂണ്ടികാട്ടി.
(എ) ഖനനം, കരിങ്കല്‍ഖനനം, മണല്‍ഖനനം
(ബി) താപ വൈദ്യുത പ്ലാന്റുകള്‍
(സി) 20,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്‌തീര്‍ണ്ണത്തിനും മുകളിലുള്ള കെട്ടിടങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
(ഡി) 50 Ha-യോ അതില്‍ കൂടുതലോ വിസ്‌തീര്‍ണ്ണമുള്ളതും 1,50,000 സ്‌ക്വയര്‍ മീറ്ററിലും അധികം നിര്‍മ്മാണസ്ഥലം ആവശ്യമുള്ളതുമായ ടൗണ്‍ഷിപ്പ്- വികസമ പദ്ധതികള്‍
(ഇ) റെഡ് കാറ്റഗറിയില്‍പെടുന്ന വ്യവസായങ്ങള്‍ റെഡ് കാറ്റഗറി വ്യവസായങ്ങളുടെ സിപി സിബി ലിസ്റ്റ് പരിമിതമാണ്. സിപിസിബി ലിസ്റ്റിലുള്‍പ്പെടാത്തതും പശ്ചിമഘട്ടം ഉള്‍ക്കൊ ള്ളുന്ന സംസ്ഥാനങ്ങളുടെ എസ് പി സി ബി ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുള്ള റെഡ് കാറ്റഗറി വ്യവസായങ്ങളെ ആ സംസ്ഥാനത്തിന്റെ റെഡ് കാറ്റഗറി വ്യവസായങ്ങളായി പരിഗണി ക്കും.
(എഫ്) ഈ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്നതും വേറെ ഉത്തരവുകള്‍ ഉണ്ടാവുന്നതു വരെ നിലനില്‍ക്കുന്നതുമാണ്. ഇവ ലംഘിക്കുകയാണെങ്കില്‍ എന്‍വയോണ്‍മെന്റ് (പ്രൊ ട്ടക്ഷന്‍) ആക്‌ട് -1986 പ്രകാരം അനുയോജ്യമായനിയമ നടപടികള്‍ എടുക്കാവുന്നതാണ്.
(ജി) ഉത്തരവാദപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെ നല്‍കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങളാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha