സംസ്ഥാനം ഹര്‍ത്താല്‍ പിടിയില്‍ , ബഹുജന പിന്തുണയുള്ള കസ്‌തൂരിരംഗന്‍ വിഷയമായതിനാല്‍ ഹര്‍ത്താല്‍ ആഘോഷിക്കാന്‍ എല്‍ഡിഎഫ്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സംസ്ഥാനം നിശ്ചലമാക്കിക്കൊണ്ടാണ് ഹര്‍ത്താല്‍ മുന്നോട്ട് പോകുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു. ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആഭ്യന്തര തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ എല്ലാ സമരങ്ങളെയും കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.
അതേസമയം, കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു. ഇതിന്റെ ഭാഗമായി തെരുവോര സമരം ആരംഭിച്ചു. സര്‍ക്കാരുമായുള്ള അനുരഞ്ജന സാധ്യതകള്‍ പൂര്‍ണ്ണമായി തള്ളിയാണ് പ്രക്ഷോഭവുമായി മുന്നോട്ടുനീങ്ങാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha