ആറന്മുളയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച നിലയില്‍; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റുകള്‍ സുരക്ഷിതമല്ലാത്ത നിലയില്‍ സൂക്ഷിച്ചതിനെച്ചൊല്ലി സംഘര്‍ഷം. പത്തനംതിട്ട വാണിജ്യ നികുതി ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസറുടെ ഓഫീസില്‍ സൂക്ഷിച്ച ബാലറ്റ് പേപ്പറുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ സെക്രട്ടറിയായ ഇവിടുത്തെ മാനേജര്‍ ബാലറ്റ് പേപ്പറുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ക്ക് വോട്ടു രേഖപ്പെടുത്തിയെന്നും 42 ബാലറ്റുകളില്‍ 36 ലും ശിവദാസന്‍ നായര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എല്‍.ഡി.എഫ് ആരോപിച്ചു. എന്നാല്‍ താന്‍ ബാലറ്റ് പേപ്പറുകളില്‍ അറ്റസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ നിലപാട്. സംഘര്‍ഷത്തെത്തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha