പടിയിറക്കം റെക്കോര്‍ഡോടെ... തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി

5 വര്‍ഷത്തെ ഭരണ കാലയളവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോളം ആരോപണങ്ങള്‍ നേരിട്ട കേരള മുഖ്യന്‍ ചരിത്രത്തില്‍ ഉണ്ടാകില്ല. ഈ ആരോപണങ്ങള്‍ക്കിടിയിലും വീഴാതെ ന്യൂനപക്ഷമായിരുന്ന സര്‍ക്കാരിനെ 5 വര്‍ഷം തളിച്ച തേരിന്റെ അമരക്കാരന്‍ എന്ന നിലയില്‍ ഉ്മ്മന്‍ ചാണ്ടിയെ പ്രതിപക്ഷം പോലും അഭിനന്ദിക്കുന്നു രഹസ്യമായെങ്കിലും. തന്ത്രങ്ങളിലും ചാണക്യബുദ്ധിയിലും അഗ്രഗണ്യനായിരുന്ന ലീഡറെപ്പോലും അദ്ദേഹം കടത്തിവെട്ടിയെന്ന് രാഷ്ട്രീയ കേരളം സമ്മതിക്കുന്നു. ഏത് അടിയന്തര സാഹചര്യമുണ്ടായാലും തന്മയത്തത്തോടെ അദ്ദേഹം അത് നേരിട്ടു. അതൊരു നേതാവിന്റെ ഭരണപാടവമാണ് കാണിച്ചുതരുന്നത്. ഇത്രയേറെ ആരോപണങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നും നേരിട്ടിട്ടും അദ്ദേഹം കുലുങ്ങിയില്ല. കേട്ട ആരോപണങ്ങള്‍ക്ക് ഒരു പരിധിയുമില്ലാതാനും.
സംസ്ഥാനത്ത് ഒറ്റ ടേമില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന റെക്കോര്‍ഡ് ഇനി ഉമ്മന്‍ചാണ്ടിക്കു സ്വന്തം. 1827 ദിവസമാണ് ഈ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്. 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ റെക്കോര്‍ഡാണ് ഉമ്മന്‍ചാണ്ടി പഴങ്കഥയാക്കിയത്.
അടിയന്തിരാവസ്ഥ കാലത്ത് സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ഇതിലേറെ ദിവസങ്ങള്‍ അധികാരത്തിലിരുന്നിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷത്തില്‍ അവസാനിക്കുമെങ്കിലും അടിയന്തരാവസ്ഥ മൂലം തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തില്‍ തുടരുകയായിരുന്നു. 197077 കാലഘട്ടത്തിലാണ് അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തിലിരുന്നത്.
അച്യുതമേനോനെ കൂടാതെ വി.എസ്. അച്യുതാനന്ദന്‍, കെ.കരുണാകരന്‍, എ.കെ. ആന്റണി, ഇ.കെ. നായനാര്‍ എന്നീ മുഖ്യമന്ത്രിമാര്‍ വിവിധ ഘട്ടങ്ങളിലായി 1827 ദിവസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി പദത്തിലിരിന്നിട്ടുണ്ട്. എന്നാല്‍ ഒരു ടേമില്‍ ആരും ഇത്രയും ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
കേവലം നാല് പേരുടെ ഭൂരിപക്ഷവുമായാണ് (7268) ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ അധികാരത്തിലേറിയത്. പല രാഷ്ട്രീയ കരുനീക്കങ്ങളിലും മറുകണ്ടം ചാടലുകളിലും കക്ഷിനിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും സര്‍ക്കാരിന്റെ അവസാന ദിനവും കക്ഷിനില 7268 തന്നെയാണ്.
പ്രതിപക്ഷത്തിന്റെ നിരവധി ആരോപണങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി ഇത്തവണ 5 വര്‍ഷം പൂര്‍ത്തീകരിച്ചത്. ഇത്രയധികം ആരോപണങ്ങള്‍ നേരിട്ട മറ്റൊരു മുഖ്യമന്ത്രിയും കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
അങ്ങനെ കുഞ്ഞുഞ്ഞിന്റെ കേരള മുഖ്യന്‍ സ്ഥാനത്തിന് വിരാമമിടാന്‍ മണിക്കൂറുകള്‍ മാത്രം. കേരളം കനത്ത മഴയിലും തീരാത്ത ആവേശത്തോടെ പുതിയ വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു. അതിന് ഒരു രാവിന്റെ ദൂരം മാത്രം. കാത്തിരിക്കാം പുതിയ ചരിത്രങ്ങള്‍ക്കായി. കേരളം എങ്ങോട്ട് ചെരിയുമെന്നറിയാന്‍.....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha