ലാവ്‌ലിന്‍ ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കും

ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍വൈദ്യുതി മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെ കുറ്ററവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്്ട്. കേസ് വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയും കോടതി വ്യാഴാഴ്ച പരിഗണിക്കും.
പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട ലാവ്‌ലിന്‍ കരാറില്‍ സര്‍ക്കാരിന് 86.25 കോടിയുടെ നഷ്ടമുണ്്ടായി എന്നായിരുന്നു സിബിഐ കേസ്. ഇടപാടില്‍ പിണറായി സാമ്പത്തികനേട്ടമുണ്്ടാക്കിയില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha