വന്നുവന്ന് യുഡിഎഫിനെ ആര്‍ക്കും വേണ്ടാതായോ? കോണ്‍ഗ്രസിനെതിരെ മുസ്ലീംലീഗ്, ഇടതുമുന്നണിയുമായി സഹകരിക്കാമെന്ന് ജില്ലാകമ്മിറ്റികളും

കേരള കോണ്‍ഗ്രസിന്റെ വഴിയേ മുസ്ലീംലീഗും ചിന്തിച്ചു തുടങ്ങി. സ്വന്തം വഴി തേടണമെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം. കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. യുഡിഎഫിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഇടത് മുന്നണിയുമായി സഹകരിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. 14ല്‍ 13 ജില്ലാകമ്മിറ്റികളും ഈ ആവശ്യം ഉന്നയിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാത്രമാണ് ലീഗ് യുഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടത്. 13 ജില്ലാകമ്മിറ്റികളും ആവശ്യമെങ്കില്‍ മുന്നണിമാറ്റം ആവാമെന്ന് നിലപാട് വ്യക്തമാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ ഹൈക്കമാന്‍റിനു പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അഭിപ്രായം ഉയര്‍ന്നു. സിപിഐഎമ്മില്‍ വിഎസിന്റെ കാലം കഴിഞ്ഞെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മുന്നണിമാറ്റം എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അനിശ്ചിതാവസ്ഥയിലാണ്. എങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് നേതൃത്വം യോഗത്തില്‍ വിശദീകരിച്ചു. മുന്നണിയിലെ കെട്ടുറപ്പില്ലായ്മയും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുപോരും പരിഹരിക്കണമെന്ന് ലീഗ് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാം മന്ത്രി വിവാദത്തിനു ശേഷം ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ചും പരാതിയുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ലീഗ് തനിയെ തുടങ്ങിയത് മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ്.
എന്തായാലും യുഡിഎഫിലെ പ്രബല കക്ഷികള്‍ മുന്നണി വിടുമെന്നുള്ള അഭ്യൂഹത്തില്‍ ആകെ അസ്വസ്ഥമാണ് കോണ്‍ഗ്രസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha