സരിതയുടെ ഡയറി പുറംലോകം കാണുമോ? മന്ത്രിമാര്‍ പീഡിപ്പിച്ച വിവരങ്ങളുള്ള ഡയറിയും, വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങളുടെ മുമ്പില്‍ കൈമാറാമെന്ന് ബിജുവിന്റെ അഭിഭാഷകന്‍

കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ സരിത എസ് നായറുടെ കേസ് ഡയറിയില്‍ ഉണ്ടെന്ന് ബിജു രാധാകൃഷ്‌ണന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ . ആ ഡയറി ബിജു രാധാകൃഷ്‌ണന്റെ കൈവശമുണ്ടെന്നും അവ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. സരിത എഴുതിയ ഡയറിയോടൊപ്പം സരിത രഹസ്യമായി ചിത്രീകരിച്ച ചില വീഡിയോ ദൃശ്യങ്ങളും ബിജുവിന്റെ കൈവശമുണ്ട്.
കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, മുന്‍ മന്ത്രി ഗണേശ്കുമാര്‍ എന്നിവര്‍ ശാരീരികബന്ധം പുലര്‍ത്തിയതിന്റെ വിവരങ്ങള്‍ സരിത സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. സരിത രഹസ്യമായി ചിത്രീകരിച്ച വീഡിയോയും ബിജുവിന്റെ കൈവശമുണ്ട്. കെ സി വേണുഗോപാല്‍ ഡല്‍ഹിയിലും മറ്റ് പല സ്ഥലങ്ങളിലും പീഡിപ്പിച്ചുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഡയറി ഏല്‍പ്പിക്കാന്‍ വിശ്വാസമില്ലെന്നാണ് ബിജുവിന്റെ നിലപാട്. അതുകൊണ്ടാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ മാത്രം ഡയറിയും വീഡിയോ ദൃശ്യങ്ങളും കൈമാറാമെന്ന് അറിയിച്ചത്. സരിതയുമായി വളരെ അടുപ്പമുള്ള സമയത്താണ് ഈ ഡയറി ബിജുവിന്റെ കൈയിലെത്തിയത്. രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരുടെ പേരുകളാണ് ഡയറിയിലുള്ളത്. അതില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമുണ്ട്. സരിത ജയിലില്‍നിന്ന് പുറത്തുവന്നാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന പേടികൊണ്ടാണ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി സരിതയെയും തന്നെയും ജാമ്യംകിട്ടാത്ത വിധം തുടര്‍ച്ചയായി കേസുകളില്‍പ്പെടുത്തി ജയിലില്‍ ഇട്ടിരിക്കുന്നതെന്നാണ് ബിജു പറയുന്നത്.
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കാന്‍ പര്യാപ്തമായ ഡയറി ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്തുണ്ട്. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഏറ്റെടുക്കാന്‍ അധികൃതര്‍ സന്നദ്ധരായാല്‍ ബിജു ഡയറി കൈമാറും. ബിജു രാധാകൃഷ്ണന്‍ ജാമ്യംലഭിച്ച് പുറത്തുവന്നാലും സരിതയുടെ ഡയറിയും വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടെങ്കിലും ഇനിയും ഈ രഹസ്യങ്ങള്‍ മൂടിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജു രാധാകൃഷ്ണനെന്നും ജേക്കബ് മാത്യു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha