വെറുതേയൊരു മുന്നണി... യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാക്കി വീണ്ടും കുഞ്ഞാലിക്കുട്ടി, എല്ലാ പാര്‍ട്ടികളും വേലിപ്പുറത്തിരിക്കുന്ന സ്ഥിതി

യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാക്കി വീണ്ടും മുസ്ലീം ലീഗ്. ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും വേലിപ്പുറത്ത് ഇരിക്കുന്ന സ്ഥിതിയാ യാണെന്ന് മുസ്ലീംലീഗ് നേതാവും മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആര് എവിടേയ്ക്ക് പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ല. യുഡിഎഫ് ഇനിയും മെച്ചെപ്പെടേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് കുറച്ച് കൂടി മെച്ചപ്പെടണമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ചകളെ സംബന്ധിച്ച് വന്ന വാര്‍ത്തകളില്‍ അര്‍ദ്ധ സത്യങ്ങളാണുള്ളതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മുസ്ലീംലീഗ് യോഗത്തിലും മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു.
യുഡിഎഫിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഇടത് മുന്നണിയുമായി സഹകരിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. 14ല്‍ 13 ജില്ലാകമ്മിറ്റികളും ഈ ആവശ്യം ഉന്നയിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാത്രമാണ് ലീഗ് യുഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടത്. 13 ജില്ലാകമ്മിറ്റികളും ആവശ്യമെങ്കില്‍ മുന്നണിമാറ്റം ആവാമെന്ന് നിലപാട് വ്യക്തമാക്കി.
സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ ഹൈക്കമാന്‍റിനു പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അഭിപ്രായം ഉയര്‍ന്നു. മുന്നണിയിലെ കെട്ടുറപ്പില്ലായ്മയും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുപോരും പരിഹരിക്കണമെന്ന് ലീഗ് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാം മന്ത്രി വിവാദത്തിനു ശേഷം ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ചും പരാതിയുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ലീഗ് തനിയെ തുടങ്ങിയത് മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha