പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 38കാരനായ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കരമന പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 15,13 വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് അറസ്റ്റിലായത്. കാട്ടാക്കട താലൂക്കില്‍ കുളത്തുമ്മല്‍ വില്ലേജില്‍ കൊല്ലോട് തൂങ്ങാപ്പാറ ആസിഫ് മന്‍സിലില്‍ താമസിക്കുന്ന ഇബ്രാഹിം മകന്‍ അസിഫ് ഉള്‍ ആലമാണ് പ്രതി.
ഇയാള്‍ മൊബൈല്‍ ഫോണില്‍ നഗ്‌നവീഡിയോ കാണിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. ചൈല്‍ഡ്‌ലൈനില്‍ നിന്ന് അയച്ചുകിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha