കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍,കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ സരിതയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ?

സരിതയെ മന്ത്രിമാര്‍ പീഡിപ്പിച്ചു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആദ്യം സരിതയുടെ അഭിഭാഷകന്‍ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കകം താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ മാറ്റി പറഞ്ഞു. ഇപ്പോഴിതാ മറ്റൊരു അഭിഭാഷകനും രംഗത്തെത്തിയിരിക്കുന്നു. സോളാര്‍ കേസില്‍ സരിതയുടെ കൂട്ടുപ്രതിയായ ബിജുരാധാകൃഷ്‌ണന്റെ അഭിഭാഷകനാണ് ആരോപണവുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.
മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് ബിജുരാധാകൃഷ്‌ണന്റെ അഭിഭാഷകന്‍. കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍,കെ.ബി ഗണേഷ് കുമാര്‍ എന്നിവരുടെ ദൃശ്യങ്ങളാണ് കൈവശമുള്ളതെന്നും അഭിഭാഷകന്‍ ജേക്കബ് മാത്യു വ്യക്തമാക്കി. കൂടാതെ ഐ.ജി അജിത്‌കുമാറിന്റെ ദൃശ്യങ്ങളും കൈവശമുണ്ട്. തേക്കടിയിലും, ഡല്‍ഹിയിലും വെച്ചാണ് പീഡനം നടന്നത്. ബിജുവിന്റെ അനുമതി ലഭിച്ചയുടന്‍ ഇവ പുറത്തുവിടുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം നേരത്തെ ബിജുതന്നെ വെളിപ്പെടുത്തിയിരുന്നു. ഈ നാലുപേര്‍ കൂടാതെ മറ്റ് എട്ടുപേര്‍ കൂടിയുണ്ടെന്നും എന്നാല്‍ ബിജു അവരുടെ പേരുകള്‍ പുറത്തു പറയാത്ത സാഹചര്യത്തില്‍ താന്‍ ആ പേരുകള്‍ ഇപ്പോള്‍ പറയില്ലെന്നും ജേക്കബ്‌മാത്യു പറഞ്ഞു. തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുന്നതായും ബിജുവിന്റെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha