ജനസമ്പര്‍ക്ക പരിപാടിക്ക് തൃശൂരില്‍ തുടക്കമായി; ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷ

തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം. രാവിലെതന്നെ വേദിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതി സ്വീകരിക്കാന്‍ ആരംഭിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. അവസാനപരാതിയും സ്വീകരിച്ചതിനു ശേഷം മാത്രമേ വേദി വിട്ടു പോകുകയുള്ളു എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
നേരത്തെ മറ്റു ജില്ലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കാന്‍ കഴിയാതെ പോയവര്‍ക്ക് ഇന്നു പരാതി നല്‍കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറും തുറന്നു.
പരാതി എഴുതാന്‍ അറിയാത്തവര്‍ക്കായി കൗണ്ടറിനു സമീപം പരാതി എഴുതി നല്‍കാന്‍ സഹായികളുണ്ടാകും. പുതിയ പരാതിക്കാരെ പ്രത്യേക കാറ്റഗറിയായി തിരിച്ച് അവര്‍ക്കുള്ള പവലിയനില്‍ ഇരുത്തും. ഇവര്‍ക്കെല്ലാം ടോക്കണും നല്‍കും. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെങ്കില്‍ അങ്ങിനെ പരിഹരിക്കും.
ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്നവര്‍ക്കായി ചാലക്കുടി, പാലക്കാട് വടക്കഞ്ചേരി റൂട്ട, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ റൂട്ടുകളില്‍ സന്ധ്യകഴിഞ്ഞ പ്രത്യേക ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വേദിയിലും പരിസരത്തും മാത്രം 1500 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാജോലിക്കായുള്ളത്.
https://www.facebook.com/Malayalivartha