ബിജുവിന്റെ ലക്ഷ്യം സ്വാധീനിക്കല്‍; ജേക്കബിന് പിറകെ പോലീസ്

സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന് പിന്നാലെ പ്രമുഖ വ്യക്തികള്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ ബിജു രാധാകൃഷ്‌ണന്റെ അഭിഭാഷകന്‍ അഡ്വ. ജേക്കബ് മാത്യുവിന്റെ നീക്കങ്ങള്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു. ജേക്കബിന്റെ ഫോണുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്.
ബിജുവിന്റെ കേസുകള്‍ നോക്കുന്ന അഭിഭാഷകനാണ് ജേക്കബ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും സരിതയും തമ്മില്‍ നടന്ന രഹസ്യ വേഴ്‌ചകളുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ജേക്കബ് ആരോപണം ഉന്നയിച്ചത്. പൊടുന്നനെ ചാനലുകള്‍ക്ക് മുമ്പിലെത്തി നടത്തിയ പ്രസ്‌താവന ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് സൂചന. ഫെനി ബാലകൃഷ്‌ണന്‍ ഇത്തരത്തില്‍ മുമ്പ് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും പിന്‍മാറുകയും ചെയ്‌തിരുന്നു. ഫെനിയെ പോലെ ജേക്കബിന്റെ വെളിപ്പെടുത്തലുകള്‍ കേള്‍ക്കുന്നവരെല്ലാം വിശ്വസിച്ചു പോകുന്ന മട്ടിലുള്ളതായിരുന്നു.
രശ്‌മി വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രോസിക്യൂഷനെ ഉള്‍പ്പെടെ സ്വാധീനിക്കാനുള്ള ബിജുരാധാകൃഷ്‌ണന്റെ ഗൂഢതന്ത്രമായിട്ടാണ് ഇതിനെ പോലീസ് കാണുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.ആര്‍.അജിത്ത്‌കുമാര്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഐ.ജിയാണ്. ബിജു ഉള്‍പ്പെട്ട ചില കേസുകള്‍ അന്വേഷിക്കുന്ന ടീമിനെ നയിക്കുന്നത് അജിത്‌കുമാറാണ്.
മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സരിതയുമായി ബന്ധമില്ലാതെ ആരോപണങ്ങള്‍ ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാല്‍ സമയവും സൗകര്യവും പോലെ ബന്ധത്തിന് പൊലിമ നല്‍കാന്‍ ആര്‍ക്കും കഴിയും. വക്കീലിന്റെ ആരോപണങ്ങളെ സര്‍ക്കാര്‍ ശക്തമായി നേരിടാനാണ് ഉദ്ദേശിക്കുന്നത്. ജേക്കബിന്റെ നീക്കങ്ങളാണ് സര്‍ക്കാര്‍ നോക്കികാണുന്നത്.
ജേക്കബിന്റെ കൈയില്‍ സരിതയുടെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍ പോലീസ് വിശ്വസിക്കുന്നില്ല. എന്നാല്‍ ജേക്കബിന് അറിയുന്ന ആരുടെയെങ്കിലും കൈയില്‍ ദൃശ്യങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും പോലീസ് വിശ്വസിക്കുന്നു. അതു കൊണ്ടുതന്നെയാണ് ജേക്കബിനെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha