മുഖ്യമന്ത്രിക്കെതിരായ ആക്രമണം; അന്വേഷണം തൃപ്‌തികരമല്ലെന്ന് ഹൈകോടതി.

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേയുണ്ടായ ആക്രമണത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാന്‍ കഴിയില്ല. ബാഹ്യ ഇടപെടലുകള്‍ അന്വേഷണത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.
ആയിരം പേര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിലെ അടിസ്ഥാനം എന്താണെന്ന് കോടതി ചോദിച്ചു. ഈ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കില്‍ കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
https://www.facebook.com/Malayalivartha