പൊലീസ് പൂവാലനായി, നാട്ടുകാര്‍ പൊലീസായി

പൊലീസുകാരന്‍ പൂവാലനായപ്പോള്‍ നാട്ടുകാര്‍ പൊലീസായി. ബസിനുള്ളില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത തിരുവനന്തപുരം ടെലികമ്യൂണിക്കേഷനിലെ പൊലീസുകാരനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴരയോടെ വയ്യേറ്റ് വെച്ചാണ് സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസ് കൊപ്പത്തെത്തിയപ്പോഴാണ് 'പൂവാലന്‍ പൊലീസ്' മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വെഞ്ഞാറമൂട് സ്വദേശിയും ബാങ്ക് ജീവനക്കാരിയുമായ യുവതി സഹോദരനെ വിവരം അറിയിച്ചു. ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടതോടെ പൂവാലന്‍ പൊലീസ് തൈക്കാട് ഇറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച ഇയാളെ കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
കുറച്ചുദിവസങ്ങളായി ഇയാള്‍ യുവതിയെ ശല്യം ചെയ്യുന്നതായി വീട്ടില്‍ പരാതി പറഞ്ഞിരുന്നു. മറ്റ് ബസ് യാത്രക്കാരായ പെണ്‍കുട്ടികളുടെ മുഖവും ശരീര ഭാഗങ്ങളും പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയാണ് ഇയാള്‍.
https://www.facebook.com/Malayalivartha