സ്‌ത്രീത്വത്തെ അപമാനിച്ചു; വി.എസ് അച്യുതാനന്ദനെതിരെ സരിത പരാതി നല്‍കാന്‍ ഒരുങ്ങുന്നു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ പരാതി നല്‍കും. സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കുന്നത്. വി.എസിനു പുറമേ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍, സരിതയുടെ ഭര്‍ത്താവും കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്‌ണന്‍, ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കെതിരേയും പരാതി നല്‍കുന്നുണ്ട്.
സരിതയും മന്ത്രിമാരുമുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്‌താവനകള്‍ക്കെതിരെയാണ് പരാതി. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലും ബാര്‍ കൗണ്‍സിലിലും പരാതി നല്‍കുമെന്ന് സരിതയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്‌ണന്‍ പറഞ്ഞു.
സരിതയും മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുമായുള്ള ബന്ധം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് ബിജുവിന്റെ അഭിഭാഷകനായ ജേക്കബ് മാത്യു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ബിജു പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറാണെന്നായിരുന്നു അഭിഭാഷകന്റെ വാക്കുകള്‍. നേരത്തെ വീഡിയോയുടെ കാര്യം ബിജുതന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ബിജുവിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി അവഗണിച്ചെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് മന്ത്രിമാരെ പുറത്താക്കണം എന്നാുമായിരുന്നു വി.എസ് പറഞ്ഞത്.
https://www.facebook.com/Malayalivartha