Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

തലസ്ഥാനത്തിന്റെ മുഖം മാറ്റാന്‍ വിവിധോദ്ദേശ ഗതാഗതപദ്ധതി

07 DECEMBER 2012 04:06 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം :നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പായാല്‍ അനുബന്ധമായി നടപ്പാക്കുന്ന ഗതാഗതപുനരുദ്ധാരണങ്ങള്‍ തലസ്ഥാന നഗരത്തിന്റെ ഗതാഗത-വിനോദസഞ്ചാരമേഖലയ്‌ക്ക്‌ മുതല്‍ക്കൂട്ടാകും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്‌ സമീപത്തായി തുടങ്ങുന്ന അതിവേഗ റെയില്‍ കോറിഡോര്‍ വിമാനത്താവളത്തിലേക്കുളള യാത്രികര്‍ക്ക്‌ പ്രയോജനപ്പെടുത്തും വിധമുളള സൗകര്യങ്ങള്‍ ഒരുക്കുന്ന വിവിധോദ്ദേശ ഗതാഗത പദ്ധതികളെ സംബന്ധിച്ച്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റിയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതരും തമ്മില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ചര്‍ച്ച നടത്തി. റെയില്‍ കോറിഡോറിന്റെ തുടക്കം വിമാനത്താവള പരിസരത്ത്‌ നിന്നായാല്‍ സംസ്ഥാനത്തിന്‌ ഏറെ നേട്ടമാകുമെന്നാണ്‌ ഡിഎംആര്‍സി അധികൃതരുടെ അഭിപ്രായം.നേരത്തെ ഇത്‌ കൊച്ചുവേളിയില്‍ നിന്ന്‌ തുടങ്ങാമെന്നായിരുന്നു ധാരണ. വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പരിസരത്ത്‌ നിന്ന്‌ അതിവേഗ റെയില്‍ ഇടനാഴി ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ വിമാനത്താവള ഡയറക്‌ടര്‍ വി.എന്‍.ചന്ദ്രന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ അഭിപ്രായം തേടിയിട്ടുണ്ട്‌. സര്‍ക്കാരിന്റെയും എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെയും സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 

 പ്രസ്‌തുത പദ്ധതിയിലൂടെ സംസ്ഥാനത്ത്‌ ഏറെ ഗതാഗത സൗകര്യങ്ങള്‍ ഉണ്ടാക്കാനാകുമെന്നാണ്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്‌. റെയില്‍,വ്യോമ,റോഡ്‌,കടല്‍, ഉള്‍നാടന്‍ ജലഗതാഗത സൗകര്യങ്ങള്‍ ഫലപ്രദമായി ഇവിടെ വിനിയോഗിക്കാമെന്ന്‌ പദ്ധതിയുടെ കരട്‌ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി വിവരിച്ച്‌ കൊണ്ട്‌ വിമാനത്താവള അധികൃതര്‍ ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ കത്ത്‌ നല്‍കിക്കഴിഞ്ഞു. പുതിയ ടെര്‍മിനലില്‍ നിന്ന്‌ 500 മീറ്റര്‍ മാത്രം ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന പാര്‍വതി പുത്തനാര്‍ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്‌ ഉപയോഗിക്കാമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. ടെര്‍മിനലിനടുത്തായി ഒരു ബോട്ട്‌ ജെട്ടി കൂടി പണിയേണ്ടി വരും. ആറ്‌ റ്വരിയുളള മേല്‍പ്പാലം പണിതാല്‍ ഇവിടെ നിന്ന്‌ വിമാനത്താവളത്തിലേക്ക്‌ വേഗത്തിലെത്താനാകും. ഒപ്പം ഒരു അപ്രോച്ച്‌ റോഡും വേണ്ടി വരും. പാര്‍വതി പുത്തനാറിലെ മാലിന്യങ്ങള്‍ നീക്കി അത്‌ ഗതാഗത യോഗ്യമാക്കുന്നതോടെ ഇവിടെ നിന്ന്‌ സമീപങ്ങളിലേക്കുളള വിനോദസഞ്ചാര മേഖലകളിലേക്കും വേഗത്തില്‍ എത്തിച്ചേരാനാകും. കോവളം-ചാക്കാ ഭാഗത്തേക്കുളള ഗതാഗത സൗകര്യത്തിനും ഇത്‌ ഉപയോഗപ്പെടുത്താം. ഇത്‌ വിദേശികള്‍ക്കുളള ഉല്ലാസബോട്ട്‌ യാത്രയ്‌ക്കും കായല്‍ സൗന്ദര്യം ആസ്വദിക്കാനും കോവളം റിസോര്‍ട്ടിനും ഏറെ ഗുണകരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends