വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭം; കോളേജ് വിദ്യാര്‍ത്ഥിനികളടക്കമുളളവരെ റാക്കറ്റുകള്‍ക്ക് കൈമാറുന്നു

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവമാകുന്നു. പത്തനംതിട്ടക്കാരിയായ യുവതിയാണ് ഇതിന് പിന്നിലെന്നറിയുന്നു. കൊച്ചിയില്‍ വിദേശയുവതികളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്ന കൊച്ചിന്‍ എക്‌സ്‌കോര്‍ട്‌സ് നടത്തുന്നത് ഇവരാണെന്ന് സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശി യുവതിയെ പീഡിപ്പിച്ചശേഷം പെണ്‍വാണിഭ സംഘത്തിന് വില്പന നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവമായതായി ശ്രദ്ധയില്‍ പെട്ടത്.
കോളജ് വിദ്യാര്‍ത്ഥികളെയും ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന യുവതികളെയും വന്‍തുക നല്‍കി വലവീശി പിടിച്ച ശേഷമാണ് ഇവര്‍ ഇടപാടുകാര്‍ക്ക് കൈമാറുന്നത്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും സ്വകാര്യ റിസോര്‍ട്ട്, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളിലും പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നുണ്ട്. വിദേശികള്‍ക്ക് വേണ്ടിയാണ് റിസോര്‍ട്ടുകളില്‍ യുവതികളെ എത്തിക്കുന്നത്.
അതേസമയം വിദേശയുവതികളെ വന്‍കിട ഹോട്ടലുകളിലേക്കും മറ്റും എത്തിച്ചു കൊടുക്കുന്നുണ്ട്. ബംഗ്ലദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമാണ് യുവതികളെ ഇറക്കുമതി ചെയ്യുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സൈറ്റിന്റെ പ്രവര്‍ത്തനം ബാഗ്ലൂരില്‍ നിന്നാണ്. സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ അതില്‍ ബന്ധപ്പെട്ടാണ് ഇടപാട് നടത്തുന്നത്.
https://www.facebook.com/Malayalivartha