ഗണേഷ് വീണ്ടും മന്ത്രിസഭയിലേക്ക്; അടുത്തമാസം സത്യപ്രതിജ്ഞ

മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. അടുത്ത മാസം തന്നെ സത്യപ്രതിജ്ഞ നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കേരള കോണ്‍ഗ്രസ്(ബി) നേതാവ് വേണുഗോപാലന്‍ നായര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.
നേരത്തെ കേരള കോണ്‍ഗ്രസ്(ബി) നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യു.ഡി.എഫ് നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു.
ഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഗണേഷ് മന്ത്രിസ്ഥാനമൊഴിഞ്ഞത്. എന്നാല്‍ പിന്നീട് ഇരുവരും പരസ്‌പര ധാരണപ്രകാരം കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.
ഇതിനുശേഷം ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്‌ണപിള്ള ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് താന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ച് ഗണേഷ് പാര്‍ട്ടി ചെയര്‍മാന് കത്തുനല്‍കിയതോടെ യു.ഡി.എഫ് പ്രതിരോധത്തിലാവുകയായിരുന്നു.
https://www.facebook.com/Malayalivartha