കൈവിട്ടു പോകുമെന്ന് വിചാരിച്ചിടത്ത് യുഡിഎഫിന് പ്രതീക്ഷ നല്‍കി മാണി സിപിഎം പ്ലീനത്തില്‍ ... സഹകരണം എന്നാല്‍ കൂറുമാറ്റമോ മുന്നണിമാറ്റമോ അല്ല

യുഡിഎഫ് വലിയ ആശങ്കയോടെയാണ് ധനമന്ത്രിയായ കെ.എം. മാണിയുടെ സിപിഎം പ്ലീന സന്ദര്‍ശനത്തെ നോക്കിക്കണ്ടത്. എന്നാല്‍ യുഡിഎഫിന് മാണി വീണ്ടും പ്രതീക്ഷ നല്‍കി. സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നത് കൂറുമാറ്റമോ മുന്നണിമാറ്റമോ അല്ലെന്ന് കെഎം മാണി. സിപിഐഎം യോഗത്തില്‍ പ്രസംഗിച്ചത് കൊണ്ട് തനിക്ക് മനംമാറ്റമില്ല. ജനങ്ങള്‍ക്ക് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും അതിന്റെ അര്‍ത്ഥം ഞങ്ങള്‍ കൂട്ടുകൂടും എന്നല്ലെന്നും മാണി പറഞ്ഞു. പ്രതിപക്ഷം എല്ലാത്തിനോടും പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും മാണി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ അഞ്ചാംതൂണാണ് പ്രതിപക്ഷമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണത്തിന് ക്രിയാത്മക പിന്തുണ പ്രതിപക്ഷം നല്‍കണം. വ്യവസായികളെ തടയുന്ന തൊഴിലാളി സമരം പാടില്ലെന്നും മാണി ആവശ്യപ്പെട്ടു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുരുതെന്നും ധനമന്ത്രി പ്ലീനത്തില്‍ സംസാരിക്കവെ വ്യക്തമാക്കി. ബദല്‍ നയരൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഉല്‍പ്പാദനക്ഷമത ഉയര്‍ത്താന്‍ പുതിയ നിക്ഷേപ, വ്യവസായ നയം വേണം. എന്നാല്‍ അത് അധ്വാനവര്‍ഗ്ഗത്തെ സഹായിക്കാന്‍ കഴിയുന്ന നയമായിരിക്കണമെന്നും മാണി പറഞ്ഞു. കേന്ദ്രവിഹിതത്തിന്റെ 40 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha