എളമരം കരീമിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം കോടീശ്വരനായി ; ഇതിനെതിരെ പാര്‍ട്ടിതലത്തില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ല

മുന്‍ മന്ത്രി എളമരം കരീമിന്റെ സ്റ്റാഫ് അംഗമായിരുന്ന താമരശേരി സ്വദേശി രഞ്ജിത്ത് കോടീശ്വരന്‍. ദരിദ്ര കുടുംബത്തില്‍ ജനിച്ച രഞ്ജിത്തിന് പാര്‍ട്ടിയാണ് പണ്ട് വീട് വച്ച് കൊടുത്തതെന്ന് പ്രദേശത്തെ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. കരീമിന്റെ സ്റ്റാഫ് ആയ ശേഷം കോടിക്കോട്ട് പലയിടത്തും ഇയാള്‍ ഭൂമി വാങ്ങിക്കൂട്ടി. കാവ്യാമാധവന്‍ നായികയായ ബ്രേക്കിംഗ് ന്യൂസ് എന്ന സിനിമ നിര്‍മിച്ചത് രഞ്ജിത്താണ്. മലയാളത്തിലെ ഒരു സൂപ്പര്‍താരം നായകനായ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ പാര്‍ട്ടിതലത്തില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് ആര്‍.എം.പി നേതാക്കള്‍ ആരോപിച്ചു.
അതേസമയം വിവാദമായ ഇരുമ്പയിര്‍ ഖനനത്തിന് കര്‍ണാകത്തിലെ ഖനി കമ്പനിക്ക് വ്യവസായ മന്ത്രിയായിരുന്ന കരിം അനുമതി നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് അറിയുന്നു. കൈക്കൂലിയായി ലഭിച്ചെന്ന് പറയുന്ന അഞ്ച് കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് വക മാറ്റിയെന്നും ആക്ഷേപമുണ്ട്. നൗഷാദ്, രഞ്ജിത്ത് തുടങ്ങിയവരാണ് കരീമിന്റെ ബിനാമി ഇടപാടുകള്‍ നടത്തുന്നത്. മുമ്പ് ഭൂമി വിവാദമുണ്ടായ കിനാലൂരില്‍ രഞ്ജിത്തും നൗഷാദും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജോപ്പന്‍, ജിക്കുമോന്‍, ഗിരീഷ് എന്നിവര്‍ക്കെതിരെ ആരോപണങ്ങളും കേസുകളും ഉണ്ടായപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടത്തിയവര്‍ സമാനമായ തെറ്റ് ചെയ്ത സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha