ഫേസ് ബുക്ക് പുള്ളികള്‍ കോഴിക്കോട് ജയിലില്‍ തന്നെ

ജയിലില്‍ നിന്ന് ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടി.പി. വധക്കേസ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി. അഞ്ച് പ്രതികളെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അനുമതി തേടി ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത് . മൂന്നാം പ്രതിയായ കൊടിസുനി എന്ന സുനില്‍കുമാറിന് പുറമേ ഒന്നാം പ്രതി എം.സി. അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, അഞ്ചാം പ്രതി കെ.കെ.മുഹമ്മദ് ഷാഫി, ആറാംപ്രതി അണ്ണന്‍ സിജിത്ത് എന്നിവരെ ജയില്‍ മാറ്റാനാണ് അനുമതി തേടിയത്.
പ്രതികള്‍ക്ക് രാഷട്രീയ സംരക്ഷണം ലഭിക്കുന്നുവെന്നും അതിനാല്‍ ജയില്‍ മാറ്റണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ജയില്‍ വകുപ്പിന് പറ്റിയ വീഴ്ചയ്ക്ക് തടവുകാരെ കുറ്റപ്പെടുത്താനാവില്ല എന്ന് പ്രതിഭാഗം വാദിച്ചു.
https://www.facebook.com/Malayalivartha