ഉണ്ണിയും ജോര്‍ജും യുദ്ധം തുടരുന്നു; എം.ജി. സര്‍വ്വകലാശാല പ്രതിസന്ധിയില്‍

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ വീണ്ടും സസ്‌പെന്‍ഷന്‍. രജിസ്‌ട്രാര്‍ എം.ആര്‍ ഉണ്ണിയെ വി.സി. വീണ്ടും സസ്‌പെന്റ് ചെയ്‌തു. കോണ്‍ഗ്രസുകാരനായ ഉണ്ണിയെ സസ്‌പെന്‍ഡ് ചെയ്‌ത് വി.സി. വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. കോട്ടയത്തെ പ്രമുഖ നായര്‍ കുടുംബാംഗമായ ഉണ്ണിക്ക് പ്രാദേശിക സ്വാധീനം ധാരാളമുണ്ട്.
വൈസ് ചാന്‍സലര്‍ എ.പി ജോര്‍ജ്ജിനെതിരെ രജിസ്‌ട്രാര്‍ തുടക്കം മുതല്‍ നിലപാട് സ്വീകരിച്ചിരുന്നു. വി.സിയാകട്ടെ വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറായതുമില്ല. ഉണ്ണിയുമായി നടത്തിയ യുദ്ധമാണ് വി.സിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയത്. വി.സിയെ നീക്കം ചെയ്യണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേശം ഗവര്‍ണറുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ കത്ത് ഗവര്‍ണര്‍ നിയമോപദേശത്തിന് വിട്ടു.
എം.ആര്‍.ഉണ്ണി സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടുത്തിടെയാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ യോഗ്യത ചോദ്യം ചെയ്‌താണ് സസ്‌പെന്റ് ചെയ്‌തിരിക്കുന്നത്. വി.സിക്കെതിരെ താന്‍ നിയമയുദ്ധം തുടരുമെന്നാണ് രജിസ്‌ട്രാറുടെ നിലപാട്. എന്നാല്‍ സിന്‍ഡിക്കേറ്റാണ് തീരുമാനം നടപ്പാക്കിയതെന്ന് വി.സിയും വ്യക്തമാക്കി.
വി.സിയും രജിസ്‌ട്രാറും തമ്മില്‍ നടക്കുന്ന യുദ്ധം ഫലത്തില്‍ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരും രണ്ട് തട്ടിലാണ്. പ്രാദേശിക കോണ്‍ഗ്രസുകാര്‍ ഉണ്ണിക്കൊപ്പമാണ്. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, കെ.സി.ജോസഫ് തുടങ്ങി ജില്ലയിലെ പ്രമുഖരും ഉണ്ണിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
അതിനിടെ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. കേന്ദ്ര സര്‍വകലാശാലയില്‍ പ്രൊഫസറാണെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വി.സിക്കെതിരായുള്ള പരാതി. ഇക്കാര്യം മുഖ്യമന്ത്രി ശരി വയ്‌ക്കുകയും ചെയ്‌തിരിക്കുന്നു.
https://www.facebook.com/Malayalivartha