ദുരൂഹ സാഹചര്യത്തില്‍ ഒന്‍പതു വയസുകാരനുമായി കറങ്ങിത്തിരിഞ്ഞ വൃദ്ധ അറസ്റ്റില്‍ , കുട്ടിയെ വാങ്ങിയത് അമ്പതിനായിരം രൂപയ്‌ക്ക്

ദുരൂഹ സാഹചര്യത്തില്‍ ഒമ്പതു വയസുകാരനുമായി ബസ് സ്റ്റാന്‍ഡിലും മറ്റും കറങ്ങി നടന്ന വൃദ്ധ അറസ്റ്റില്‍ . ആലപ്പുഴ സ്വദേശി അമ്പിളി എന്ന ഷാജിദയാണു(65) കുട്ടിയുമായി ക്രിസ്‌മസ് ദിനത്തില്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്‌സ്‌റ്റാന്‍ഡില്‍നിന്നു പിടിയിലായത്. കുട്ടിയെ അമ്പതിനായിരം രൂപയ്‌ക്ക് അഞ്ചുവര്‍ഷം മുന്‍പ് വാങ്ങിയതാണെന്നാണു ഇവര്‍ വനിതാ പോലീസിനു നല്‍കിയ മൊഴി. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയെ വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. അമ്പിളി വനിതാ പോലീസിന്റെ കസ്‌റ്റഡിയിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
രണ്ടുദിവസമായി സ്‌ത്രീ കുട്ടിയുമായി കറങ്ങിത്തിരിയുന്നതു ശ്രദ്ധയില്‍പെട്ട ചിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്നതാണു പോലീസിന്റെ സംശയം. സ്‌ത്രീയും കുട്ടിയും മലയാളമാണു സംസാരിക്കുന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ പരസ്‌പരവിരുദ്ധമായ മറുപടിയാണു വൃദ്ധ നല്‍കുന്നത്.
ഭര്‍ത്താവ് നാഗരാജനൊപ്പം കോഴിക്കോട് കുറ്റിക്കാട്ടൂരിലായിരുന്നു താമസം. നാഗരാജന്റെ മരണശേഷം കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അസീസിന്റെ സഹായത്തോടെ മതം മാറി. തുടര്‍ന്നു കുട്ടിയെ പേരാമ്പ്രയിലെ യതീംഖാനയില്‍ ചേര്‍ത്തു. കുട്ടി ഇവിടെ നാലാം ക്ലാസിലാണു പഠിക്കുന്നത്. ക്രിസ്‌തുമസ് അവധി ആയതിനാല്‍ പോകാന്‍ വേറെ ഇടമില്ലാത്തതിനാലാണ് ബസ് സ്‌റ്റാന്‍ഡില്‍ കഴിഞ്ഞത്. അമ്പിളിയെന്നാണു തന്റെ യഥാര്‍ഥ പേര്. ഇസ്ലാം മതം സ്വീകരിച്ചശേഷം ഷാജിദ എന്നു മാറ്റുകയായിരുന്നു.
കുട്ടി തന്റേതാണെന്നും പേര് സഫല്‍ എന്നാണെന്നുമാണു സ്‌ത്രീ പോലീസിനോടു പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്‌തപ്പോള്‍ കുട്ടിയെ 50,000 രൂപയ്‌ക്കു പത്തനം തിട്ട ആലപ്ര പെരുമ്പട്ടി സ്വദേശികളായ വാസന്തി- സോമനാഥന്‍ ദമ്പതികളില്‍നിന്നു വാങ്ങിയതാണെന്നു സ്‌ത്രീ മാറ്റിപ്പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്ത് താമസിച്ച് കൂലിവേല ചെയ്യുന്നതിനിടെ നാലുദിവസം മാത്രം പ്രായമുള്ള കുട്ടിയെ വാസന്തി- സോമനാഥന്‍ ദമ്പതികള്‍ കൊല്ലാന്‍ കൊണ്ടുവന്നപ്പോഴാണു നാഗരാജന്‍ വാങ്ങിയതെന്നാണു സ്‌ത്രീ പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിക്കാട്ടൂരിലെ പൈങ്ങോട്ടുപുറം നഴ്‌സറിയിലും എ.എല്‍.പി. സ്‌കൂളിലും കുട്ടി മൂന്നാം ക്ലാസുവരെ പഠിച്ചതായി കണ്ടെത്തി. സ്‌കൂള്‍ ഫോട്ടോയും മറ്റും തെളിവായി കിട്ടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha