ക്രിസ്‌തുമസ് കഴിഞ്ഞു, പിസി ജോര്‍ജിന്റെ വെടി നിര്‍ത്തലും... മുരളീധരന്റെ ഊളത്തരം കെപിസിസി ഇടപെട്ട് നിര്‍ത്തണം, കാര്‍ന്നോരുടെ വകയല്ല...

അങ്ങനെ സമാധാനത്തിന്റെ കാലം കഴിഞ്ഞു. തികഞ്ഞ ഭക്തനായ പിസി ജോര്‍ജ് വാക്കു പാലിച്ചു. തനിക്കെതിരെ പ്രതികരിച്ച കെ. മുരളീധരനെതിരെ ശക്തമായ ഭാഷയില്‍ പിസി ജോര്‍ജ് പ്രതികരിച്ചു. മാത്രമല്ല കോണ്‍ഗ്രസുകാര്‍ പോലും മറന്നുപോയ മുരളീധരന്റെ ചരിത്രവും പിസി എടുത്തിട്ടു. കെ മുരളീധരന്‍ ഊളത്തരം പറയുന്നത് കെപിസിസി ഇടപെട്ട് നിര്‍ത്തണം. ആരും ചുമക്കാനില്ലാത്തപ്പോള്‍ രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും കാലുപിടിച്ചാണ് മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
2004ല്‍ ആന്റണിയെ പാരവെച്ച മുരളീധരന്‍ പുറത്ത് പോയി പാര്‍ട്ടി ഉണ്ടാക്കി, കോണ്‍ഗ്രസിനെയും സോണിയയെയും പാരവെച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചീഫ് വിപ്പെന്ന നിലയില്‍ സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ സെറ്റപ്പ് ഉള്ളതു കൊണ്ടാണെന്നും അല്ലാതെ മുരളീധരന്റെ കാര്‍ന്നോരുടെ വക അല്ലെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു.
അതേസമയം പി.സി.ജോര്‍ജ്ജ് യു.ഡി.എഫിന് അപമാനമാണെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. മൈക്ക് കിട്ടിയാല്‍ എന്തും പറയുന്ന ആളല്ല മുരളീധരന്‍. കെ.കരുണാകരന്റെ മകന് ജോര്‍ജ്ജിനെ പോലെ തറ വര്‍ത്തമാനം പറയാനാകില്ല. ആരെയും കുത്തുന്ന അമ്പലക്കാളയായ പി.സി. ജോര്‍ജ്ജിനെ പിടിച്ചു കെട്ടണമെന്നും മുരളീധരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha