അഭിപ്രായങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലല്ല വേണ്ടത്... ഐക്യത്തോടെ നിന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് എ.കെ. ആന്റണി

ഐക്യത്തോടെ നിന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. അഭിപ്രായങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലല്ല പറയേണ്ടതെന്നും ആന്റണി പറഞ്ഞു. മനപ്പൊരുത്തമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് കാര്യമില്ല. ഐക്യം ഒരുമിച്ച് നിന്നാല്‍ അടിച്ചുകേറാം. പലനിലയില്‍ നിന്ന് വടം വലിച്ചാല്‍ എങ്ങുമെത്തില്ലെന്നും അന്‍റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം കെപിസിസി നിര്‍വാഹകസമിതി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. നിര്‍വാഹകസമിതിയിലെ അംഗങ്ങളുടെ എണ്ണം 175 പേരില്‍നിന്ന് 105 ആയി ചുരുക്കി. 130 മുതല്‍ 190 പേരെ ഉള്‍ക്കൊള്ളുന്ന ജംബോ പട്ടികയായിരുന്നു ആദ്യം കെപിസിസി സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ ജനറല്‍ ബോഡിയിലേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ പട്ടികയിലെ എക്‌സിക്യുട്ടീവിലാണെന്ന് ചൂണ്ടിക്കാട്ടി പട്ടിക പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റ് പട്ടിക തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha