സി.പി.എം മുഴുവനായും ചാക്കില്‍ കയറി; കണ്ണടച്ച് പാലു കുടിച്ചു

ദേശാഭിമാനിക്ക് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന ഭൂമി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്‌ണന് വിറ്റത് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് തെളിവുകള്‍. സി.പി.എമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് കച്ചവടത്തില്‍ പങ്കുണ്ടായിരുന്നു. ഭൂമി വാങ്ങിയ കമ്പനിയുടെ നേതൃസ്ഥാനത്ത് നിന്ന് ചാക്ക് രാധാകൃഷ്‌ണനെ മാറിനില്‍ക്കാന്‍ ഉപദേശിച്ചതും സി.പി.എം നേതാക്കളാണ്. ഡാനിഷ് ചാക്കോയെ കമ്പനി മേധാവിയായി അവരോധിച്ചതും സി.പി.എം നേതാക്കളുടെ അറിവോടെ തന്നെയാണ്. ചാക്ക് രാധാകൃഷ്‌ണന്‍ ഭൂമി വാങ്ങിയത് ചില യു.ഡി.എഫ് നേതാക്കളുടെയും ആശീര്‍വാദത്തോടെയാണ്.
ദേശാഭിമാനിയുടെ ഭൂമി ചാക്ക് രാധാകൃഷ്‌ണന്‍ വാങ്ങിയെങ്കില്‍ അതില്‍ തെറ്റില്ലെന്ന് പറഞ്ഞ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ രംഗത്തെത്തി. ഭൂമി വിറ്റത് ദേശാഭിമാനിയാണെന്നാണ് ജയരാജന്റെ നിലപാട്. ഇതിന് പാര്‍ട്ടിയുമായി ബന്ധമില്ലത്രേ. എന്നാല്‍ പിണറായി വിജയനറിയാതെ പച്ചവെള്ളം പോലും കുടിക്കാത്ത ജയരാജന്‍ പറഞ്ഞത് ആരും വിശ്വസിക്കുന്നില്ലെന്ന് മാത്രം.
തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുള്ള മുപ്പത്തിരണ്ടര സെന്റ് സ്ഥലവും കെട്ടിടവും 3.3 കോടിക്കാണ് രാധാകൃഷ്‌ണന് വിറ്റത്. കോട്ടയ്‌ക്കകം സബ് രജിസ്‌ട്രാര്‍ ഓഫീസില്‍ നടന്ന ഇടപാടില്‍ നിന്നും രാധാകൃഷ്‌ണന്‍ തന്ത്രപൂര്‍വ്വം മാറി നിന്നിരുന്നു.
രാധാകൃഷ്‌ണന് ഭൂമി വിറ്റ വാര്‍ത്ത പുറത്തു വിട്ടത് വി.എസ്. അച്യുതാനന്ദന്റെ ക്യാമ്പാണെന്നും സി.പി.എം നേതാക്കള്‍ ആരോപിക്കുന്നു. അച്യുതാനന്ദന്റെ പ്രഖ്യാപിത ശത്രുവാണ് രാധാകൃഷ്‌ണന്‍. ചാക്കിന് യു.ഡി.എഫ് നേതാക്കളുമായും സുശക്തമായ ബന്ധങ്ങളുണ്ട്.
രാധാകൃഷ്‌ണന് ദേശാഭിമാനിയുടെ ഭൂമി വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചത് ഒരു പോളിറ്റ് ബ്യൂറോ അംഗമാണെന്നും സി.പി.എമ്മിനകത്ത് ആരോപണമുയരുന്നു. ഇക്കാര്യം പിണറായി വിജയനും അറിഞ്ഞിരുന്നത്രേ. ദേശാഭിമാനിയടക്കമുള്ള സി.പി.എമ്മിന്റെ പ്രസാധക സംഘത്തിന് രാധാകൃഷ്‌ണന്‍ നിരന്തരം പരസ്യങ്ങള്‍ നല്‍കാറുണ്ടെന്നും സൂചനയുണ്ട്. മലബാര്‍ സിമന്റ്‌സ് അഴിമതി കഥയിലെ നായകനാണ് ചാക്ക് രാധാകൃഷ്‌ണന്‍. മലബാര്‍ സിമന്റ്‌സ് മാനേജരായിരുന്ന എ.കെ. ശശീന്ദ്രന്റേയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ രാധാകൃഷ്‌ണന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha