അച്യുതാനന്ദ-പിണറായി പോര് വീണ്ടും കേന്ദ്രനേതൃത്വത്തിന് പിണറായിയുടെ പരാതി

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ ആവശ്യത്തിനെതിരെ പിണറായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നു. സി.പി.എം കേന്ദ്രനേതൃത്വത്തിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് പരാതിയയച്ചു.
കര്‍ഷകരുടേയും പൊതു സമൂഹത്തിന്റേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും എന്നാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കി പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് താന്‍ സവിസ്‌തരം പഠിച്ചതായും അച്യുതാനന്ദന്‍ പറഞ്ഞു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഏറെ നാളത്തെ മൗനത്തിനു ശേഷമുള്ള തുറന്നു പറച്ചിലായിരുന്നു ഇത്. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ക്രിസ്‌തീയസഭകളുമായി ചേര്‍ന്ന് സമരത്തിന് സി.പി.എം ഒരുങ്ങി നില്‍ക്കുമ്പോഴാണ് അച്യുതാനന്ദന്‍ പാര്‍ട്ടി നിലപാടിനെതിരെ തുറന്നടിച്ചത്.
എന്നാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ അച്യുതാനന്ദന്‍ അനുകൂലിച്ചത് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണെന്ന് പിണറായി മറുപടി പറഞ്ഞു. കര്‍ഷകദ്രോഹപരവും പരിസ്ഥിതിവാദത്തിലൂന്നിയതുമാണ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടെന്നും പിണറായി പറഞ്ഞു. ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും നടപ്പാക്കാമെന്നുള്ള മോഹം വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്‌ത്രീയമായി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. എന്നാല്‍ താന്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് ഭംഗിയായി പഠിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ പിണറായിക്ക് മറുപടി നല്‍കി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ക്രിസ്‌തീയസഭകളുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സി.പി.എം ശ്രമിച്ചു വരികയാണ്. ഇതിനായി കേരള കോണ്‍ഗ്രസുമായി പോലും സി.പി.എം നീക്കുപോക്കിന് തയ്യാറായ വേളയിലാണ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. അച്യുതാനന്ദന്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരുന്ന തെരഞ്ഞെടുപ്പിലും സി.പി.എം തറപറ്റുമെന്ന് പിണറായി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇത്തരം പ്രസ്‌താവനകളില്‍ നിന്നും അച്യുതാനന്ദനെ വിലക്കണമെന്നും പിണറായി പ്രകാശ് കാരാട്ടിന് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഏതാനും മാസത്തെ ഇടവേളക്ക് ശേഷം അച്യുതാനന്ദന്‍ പിണറായി പോര് വീണ്ടും മൂക്കുകയാണ്. പോര് തുടര്‍ന്നാല്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കും.
എസ്.ശര്‍മ്മക്കും ചന്ദ്രന്‍പിള്ളക്കുമെതിരെ പിണറായിപക്ഷം പരാതി നല്‍കിയ ദിവസം തന്നെയാണ് അച്യുതാനന്ദന്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha