ഇന്ത്യന്‍ നയതന്ത്രജ്ഞയ്‌ക്ക് നഗ്ന പരിശോധന, ആ സാധാണ നാവികര്‍ക്കോ? വെടി വച്ചത് അബദ്ധത്തിലല്ല, വധ ശിക്ഷ വരെ ലഭിക്കാമെന്ന് എന്‍ഐഎ

വേലക്കാരിക്ക് അധിക ശമ്പളം നല്‍കാത്തതിന് ഇന്ത്യന്‍ നയതന്ത്രജ്ഞയെ നഗ്ന പരിശോധന നടത്തി ഇന്ത്യയെ തന്നെ അപമാനിച്ച സമയത്താണ് വീണ്ടും കടല്‍ക്കൊലപാതക കേസ് ഉയര്‍ന്ന് വരുന്നത്. പാവപ്പെട്ട മത്സ്യ തൊഴിലാളികളെ വെടിവെച്ച ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യ നല്‍കിയ ബഹുമാനം ലോകം കണ്ടതാണ്. ഇറ്റാലിയന്‍ ഭക്ഷണം. സുഖകരമായ താമസം. ക്രിസ്‌തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോക്ക്... അവസാനം അവരെ ഇറ്റലിയില്‍ നിന്നും കൊണ്ടു വരാന്‍ പെട്ട പാട് പറയേണ്ട. ഇതിനിടയ്‌ക്ക് ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പോലുമുണ്ടായി.
എന്തായാലും രാജ്യം ഉറ്റു നോക്കുന്ന കടല്‍ക്കൊല കേസില്‍ എന്‍ഐഎയുടെ അന്വേഷണം പൂര്‍ത്തിയായി. കേസില്‍ കേരള പോലീസിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് എന്‍ഐഎ തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മത്സ്യത്തൊഴിലാളി ബോട്ടിനു നേരെ ഇറ്റാലിയന്‍ നാവികരായ ലെസ്‌തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ അബദ്ധത്തില്‍ വെടിവച്ചതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയ്യബദ്ധമല്ലെങ്കിലും ആസൂത്രിത കൊലപാതകമല്ല. പ്രതികളായ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താം. നാവികര്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും സുചനയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇരുനൂറിലധികം പേജുള്ള റിപ്പോര്‍ട്ടാണ് എന്‍ഐഎ തയ്യാറാക്കിയത്.
2012 ഫെബ്രുവരിയിലാണ് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്കാ ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ വെടിവച്ചതാണെന്നായിരുന്നു നാവികരുടെ വാദം.
നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രോസിക്യുഷന് അനുമതി തേടി എന്‍ഐഎ നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. 2002ലെ സുവാ നിയമമനുസരിച്ച് കടല്‍ക്കൊല കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാമെന്ന് എന്‍ഐഎ ചുണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നാവികര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 2012 ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കു മടങ്ങിയ നാവികരെ ഇറ്റലി മടക്കി അയക്കാന്‍ തയ്യാറായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha