ആറന്‍മുള വിമാനത്താവളം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് ഭീക്ഷണിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

ആറന്‍മുള വിമാനത്താവള പദ്ധതി ക്ഷേത്രത്തെ ബാധിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ അഭിഭാഷക കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വിമാനത്താവളം ഭാവി തലമുറയ്‌ക്ക് ഭീക്ഷണിയാണെന്നും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
300 പേജുകളുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളു. വിമാനത്താവളം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തും. കൂടാതെ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ക്ഷേത്രത്തിന് സമീപത്തുള്ള കുന്നുകള്‍ ഇടിച്ചുനിരത്തോണ്ടി വരും.അ വിശ്വാസത്തിന്റെ ഭാഗമായുള്ള ഈ കുന്നുകള്‍ നശിപ്പിക്കുന്നത് ക്ഷേത്രത്തിന്റ പരിപാവനതയെ പ്രതികൂലമായി ബാധിക്കും.
വിമാനത്താവളത്തിനായി നിലം നികത്തുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പമ്പാനദിയില്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ ഇത് കാരണമായേക്കും. കൂടാതെ പ്രദേശത്തെ റബര്‍ കൃഷി പൂര്‍ണ്ണമായും നശിക്കും.
കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കളമെന്ന നിര്‍ദേശം താന്ത്രിക വിധിയ്‌ക്ക് എതിരാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.വിമാനത്താവളം വരുന്നതോടെ ഉണ്ടാകുന്ന ശബ്‌ദമലിനീകരണവും ക്ഷേത്രത്തിന്റെ ശാന്തമായ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും.
വിമാനത്താവളം വരുന്നതോടെ ക്ഷേത്രത്തിനും കൊടിമരത്തിനും ഘടനപരമായി മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്ന ഓംബുഡ്‌സ്‌മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ പഠനം നടത്താനായി അഭിഭാഷക കമ്മീഷനെ ഹൈക്കോടതി നിയമിച്ചത്. അഡ്വ. സുഭാഷ് ചന്ദ്രനും സംഘവും ആറന്‍മുളയിലെത്തി തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha