ഹൈക്കോടതി വിധിക്ക് മുമ്പേ സലിംരാജിനെ സിബിഐക്ക് കൈമാറും

ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ കടകംപള്ളി ഭൂമി ഇടപാട് കേസ് സി.ബി.ഐ അന്വേഷിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ചുള്ള ഫയല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു വരുത്തി. തന്റെ പ്രൈവറ്റ് സെക്രട്ടറിയോട് ഫയല്‍ പരിശോധിച്ച് സിബിഐ അന്വേഷണത്തിന്റെ സാധ്യതകള്‍ മനസിലാക്കാന്‍ മന്ത്രി രമേശ് നിര്‍ദ്ദേശിച്ചതായറിയുന്നു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ ഫയലില്‍ മന്ത്രി ഒപ്പുവച്ചേക്കും. ഫയല്‍ മുഖ്യമന്ത്രി കൂടി കാണേണ്ടതുണ്ട്. സ്വാഭാവികമായും ആഭ്യന്തരമന്ത്രിയുടെ നിലപാടിനോട് മുഖ്യമന്ത്രിക്കും യോജിക്കേണ്ടിവരും.
സലിംരാജിന്റെ കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പുകേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ജയിലില്‍ സരിതക്ക് ബ്യൂട്ടീഷനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഉദ്യോഗസ്ഥരും മാഫിയകളും തമ്മിലുള്ള ബന്ധം കേരളത്തില്‍ ശക്തമാണെന്നും കോടതി ചൂണ്ടികാണിച്ചിരുന്നു. സിബിഐയ്‌ക്ക് വിടണമെന്ന ഹര്‍ജി അംഗീകരിക്കുന്നതിനു മുമ്പ് രമേശ് ചെന്നിത്തല ഫയലില്‍ ഒപ്പു വച്ചേക്കും . ഫയലില്‍ ഒപ്പിട്ടാല്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്യും.
സിബിഐ അന്വേഷണം വേണമെന്ന് നിലപാട് മന്ത്രിയായ ആദ്യദിനത്തില്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന് നലിംരാജിന്റെ ഇടപാടുകള്‍ കളങ്കമുണ്ടാക്കിയെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രിയുള്ളത്. എന്നാല്‍ സലിംരാജിന്റെ തട്ടിപ്പുകള്‍ സിബിഐ അന്വേഷിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുരുങ്ങുമെന്നും രമേശിനറിയാം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പദവി ദുരുപയോഗം ചെയ്‌താണ് സലിംരാജ് ഇടപാടുകള്‍ നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുമായി സലിംരാജ് അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം ഉണ്ടാകുമെന്ന് ഭയപ്പെടുത്തി കേസ് സിബിഐക്ക് വിടാനാണ് രമേശിന്റെ പദ്ധതി. സിബിഐ അന്വേഷണം ഉണ്ടാവുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയില്‍ വരും. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ താന്‍ കാണിച്ച ധൈര്യം പരക്കെ പ്രകീര്‍ത്തിപ്പെടുമെന്നും രമേശ് കരുതുന്നു.
ഏതായാലും ഉമ്മന്‍ചാണ്ടിപെട്ടത് വല്ലാത്തൊരു വെട്ടിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെയെങ്കിലും അദ്ദേഹത്തിന് തുടരാനാകുമോ എന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha