തച്ചങ്കരിയെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നതെന്തിന്?

നിരവധി കേസുകളിലെ പ്രതിയായ ഐ.ജി ടോമിന്‍ തച്ചങ്കരിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും സംരക്ഷിക്കുന്നു. തച്ചങ്കരിയുടെ ഐ.പി.എസ് റദ്ദാക്കണമെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ വ്യക്തതവന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയത്. മുമ്പ് വിദേശത്ത് വെച്ച് തീവ്രവാദബന്ധം ഉള്ളവരുമായി സംസാരിച്ചതിന് തച്ചങ്കരിക്കെതിരെ എന്‍.ഐ.എ കേസ് എടുത്തിരുന്നു. ആ കേസില്‍ നിന്നും രക്ഷപെട്ടു. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തില്‍ താക്കീത് മാത്രം നല്‍കിയാല്‍ മതിയെന്ന് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിദേശയാത്ര സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് തച്ചങ്കരി നടത്തിയതെന്ന് കാട്ടി എ.ഡി.ജി.പി ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് പുല്ലുവെലയാണ് സര്‍ക്കാര്‍ കല്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രസര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തിയാല്‍ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാകുമ്പോഴോ, 50 വര്‍ഷം തികയുമ്പോഴോ പ്രത്യേക കമ്മിറ്റി വിളിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് കേന്ദ്ര നിയമമുണ്ട്. മറ്റൊരു സംസ്ഥാനത്തെ പൊലീസ് മേധാവിയാണ് കമ്മിറ്റി തലവന്‍. ഈ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ കേന്ദ്ര ആഭ്യന്ത്രവകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ മുന്‍ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു. മാര്‍ക്കറ്റ് ഫെഡ് മാനേജിംഗ് ഡയറക്ടറായ തച്ചങ്കരി അതോടെ ഐ.ജി റാങ്കില്‍ തുടരുകയാണ്. പല രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി കേസുകള്‍ വളച്ചൊടിക്കുകയും പലരെയും രക്ഷിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha