ഒന്നിച്ചാല്‍ കൂടെക്കൂട്ടാം, സിഎംപിയുടെ ഇരു വിഭാഗത്തിനും യുഡിഎഫില്‍ വിലക്ക്

സിഎംപിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ക്കും യുഡിഎഫ് പരിപാടികളില്‍ വിലക്ക്. ഇന്ന് എറണാകുളത്ത് നടക്കുന്ന യുഡിഎഫ് സമ്മേളനത്തില്‍ രണ്ട് നേതാക്കളും പങ്കെടുക്കരുതെന്ന് യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശിച്ചു. സിഎംപിയില്‍ പിളര്‍പ്പ് പൂര്‍ണമാക്കികൊണ്ട് ഇന്നലെ ഇരു വിഭാഗവും പരസ്പരം പുറത്താക്കിയിരുന്നു. കെ.ആര്‍ അരവിന്ദാക്ഷനെ സിപി ജോണ്‍ പുറത്താക്കിയപ്പോള്‍ സി.എ അജീര്‍ ഉള്‍പ്പെടെയുള്ളവരെ കെ.ആര്‍ അരവിന്ദാക്ഷനും പുറത്താക്കി.
പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതു വരെ ഒഴിഞ്ഞു നില്‍ക്കണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോജിച്ച് പോയില്ലെങ്കില്‍ സി.എം.പിയിലെ ഇരുപക്ഷത്തേയും യു.ഡി.എഫ് യോഗങ്ങളിലേക്ക് വിളിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സി.എം.പിയിലെ പിളര്‍പ്പ് ശരിയായ നിലപാടല്ലെന്നും നേതാക്കളായ സി.പി. ജോണും കെ. ആര്‍. അരവിന്ദാക്ഷനും ഒരുമിച്ച് പോകണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്നതുകൊണ്ട് താത്കാലിക ചുമതല കെ.ആര്‍. അരവിന്ദാക്ഷന് നല്‍കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി.എം.പി. പൊളിറ്റ് ബ്യൂറോയില്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതാണ് പിളര്‍പ്പിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha