പറ്റിപ്പോയി... സിപിഎമ്മിന്റെ വാതിലുകള്‍ അടഞ്ഞപ്പോള്‍ ഗൗരിയമ്മ തിരുത്തി, ക്ഷണിച്ചത് മുഖ്യമന്ത്രിയാക്കാനല്ല പാര്‍ട്ടിയിലേക്ക്

മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ക്ഷണിച്ചിരുന്നു എന്ന പ്രസ്ഥാവന ജെഎസ്‌എസ് നേതാവ് ഗൗരിയമ്മ തിരുത്തി. മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സിപിഎം ക്ഷണിച്ചിട്ടില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. സിപിഎമ്മില്‍ ചേരുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. യുഡിഎഫ് വിടുന്നതിനെ കുറിച്ച് മാത്രമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.
2006ലെ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഎം തന്നെ ക്ഷണിച്ചിരുന്നതായി ഗൗരിയമ്മ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇടനിലക്കാരന്‍ മുഖാന്തിരമായിരുന്നു പിണറായി വിജയന്‍ ചര്‍ച്ച നടത്തിയതെന്നാണ് ആദ്യഘട്ടത്തില്‍ പറഞ്ഞത്. ഇടനിലക്കാരനായി ചര്‍ച്ച നടത്തിയത് തോമസ് ഐസക്കാണെന്നും പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ ഗൗരിയമ്മയുടെ പ്രസ്താവനയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് വന്നു. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. താന്‍ ഇടനിലക്കാരനായിരുന്നെന്ന ഗൗരിയമ്മയുടെ പ്രസ്താവന തോമസ് ഐസക്കും തള്ളിയിരുന്നു.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തള്ളിപ്പറഞ്ഞ ഗൗരിയമ്മയ്‌ക്ക് പിന്നീടാണ് അമളി മനസിലായത്. യുഡിഎഫ് വിടാനിരിക്കുന്ന ജെഎസ്‌എസിന്റെ നിലനില്‍പ്പാണ് പ്രശ്‌നം. അതിനാലാണ് മുന്‍ പ്രസ്ഥാവനയില്‍ നിന്നും ഗൗരിയമ്മ പുറകോട്ട് പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha