ഇടിവെട്ടേറ്റ ഉമ്മന്‍ചാണ്ടിയെ പാമ്പുകടിച്ചു,പാമോയില്‍ വിധിക്കെതിരെ ചെന്നിത്തല അപ്പീല്‍ പേകില്ല

പാമോയില്‍ കേസ് എഴുതിത്തളളണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തളളിയ വിജിലന്‍ കോടതി വിധിക്കെതിരെ അഭ്യന്തര വകുപ്പ് അപ്പീല്‍ നല്‍കാന്‍ സാധ്യതയില്ല. കോടതിയില്‍ സര്‍ക്കാരിന് നേരിട്ട ധാര്‍മിക പരാജയത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പ് ഏറ്റെടുക്കില്ല. ഇതിനിടയില്‍ ഹര്‍ജി തളളാന്‍ കാരണം അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരാണെന്ന് ആരോപിച്ച് കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ ടി.എച്ച്. മുസ്‌തഫ രംഗത്തെത്തി.
പാമോയില്‍ ഇടപാടില്‍ സര്‍ക്കാരിന്റെ ഹര്‍ജി തളളിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നത് പൊതു താല്‌പര്യത്തിന് എതിരാണെന്ന സുപ്രധാനമായ ഉത്തരമാണ് വിജിലന്‍സ് കോടതി നല്‍കിയിരിക്കുന്നത്. അതായത് പൊതുജനാഭിപ്രായത്തിന് വിരുദ്ധമാണെന്ന് കോടതി തീരുമാനിച്ചിരിക്കുന്നു.
കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരമാനത്തിനെതിരെ വി.എസ്. അച്യുതാനന്ദനാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്. മുന്‍ മന്ത്രി ടി.എച്ച് മുസ്‌തഫയും ജിജി തോംസനും നല്‍കിയ വിടുതല്‍ ഹര്‍ജി വിജിലന്‍സ് കോടതി നേരത്തെ തളളിയിരുന്നു.
15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്‌തതില്‍ സര്‍ക്കാരിന് നഷ്‌ടമുണ്ടായിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. 2000 ജൂലൈയില്‍ അച്യുതാനന്ദന്‍ സര്‍ക്കാരാണ് കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതാണ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
പാമോയില്‍ കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം വലിയ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് കൈമാറി. തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായിരിക്കെയാണ് പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തിരുവഞ്ചൂരിന്റെയും ഉമ്മന്‍ചാണ്ടിയുടെയും തീരമാനത്തോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തക്ക് യോജിപ്പില്ല.
പാമോയില്‍ കേസ് പിന്‍വലിക്കാന്‍ താന്‍ തീരുമാനിക്കില്ലെന്നാണ് രമേശ് ചെന്നിത്തല അടുപ്പക്കാരോട് പറയുന്നത്. ഇത്തരം കേസുകളില്‍ പൊതുജനാഭിപ്രായത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം. വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ പോയാല്‍ അത് തന്റെ ഇമേജിനെ ബാധിക്കുമെന്നും രമേശ് കരുതുന്നു. എല്ലാ സത്യവും പുറത്തുവരട്ടെ എന്ന നിലപാടായിരിക്കും രമേശ് ഇക്കാര്യത്തില്‍ സ്വീകരിക്കുക. തന്റെ തീരുമാനത്തില്‍ മാറ്റം വരണമെങ്കില്‍ ഹൈക്കമാന്റ് ഇടപെടേണ്ടി വരും. കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ഹൈക്കമാന്റ് തീരുമാനത്തിനൊന്നും പ്രസക്തിയില്ല. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha