കേരളത്തിലെ തെരുവുനായ വിഷയത്തിലെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് അഡ്വക്കേറ്റ് അനുപം ത്രിപാഠിയാണ് ഈ വിഷയത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യമുന്നയിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം സ്വദേശിനി ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍, ഫാദര്‍ ഗീവര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha