നരേന്ദ്രമോഡി വന്നാല്‍ ആറന്മുള വിമാനത്താവളം ചട്ടിയിലാവും

നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ ആറന്മുള വിമാനത്താവളം തുലാസിലാവും. ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കില്ലെന്ന ബി.ജെ.പി. നേതാക്കളുടെ നിലപാടിന് പിന്നാലെ വിമാനത്താവളം വന്നാല്‍ അത് ക്ഷേത്രത്തിന്റെ പാവനതയെ ബാധിക്കുമെന്ന ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിലപാടും പുറത്തുവന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരം വിമാനത്താവളത്തിന് ഭീഷണിയാണെന്നും കൊടിമരത്തിന് മുകളില്‍ ചുവന്ന ലൈറ്റ് സ്ഥാപിക്കണമെന്നും നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ചുവന്ന ലൈറ്റ് സ്ഥാപിക്കുകയാണെങ്കില്‍ അത് ക്ഷേത്രത്തിന് എതിരാകുമെന്നാണ് ആത്മീയാചാര്യന്മാര്‍ പറയുന്നത്.
ആറന്മുള വിമാനത്താവളത്തിന് പിന്നില്‍ യു.പി.എ. സര്‍ക്കാരിലെ പ്രമുഖരാണെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. ഇപ്പോള്‍ വിമാനത്താവളം വന്നാല്‍ അത് ഭാവി തലമുറയ്‌ക്ക് തന്നെ ഭീഷണിയായി തീരുമെന്നാണ് അഭിഭാഷക കമ്മീഷന്റെ കണ്ടെത്തല്‍. വിമാനത്താവളം പമ്പാ നദിയില്‍ വെളളപൊക്കമുണ്ടാകുമെന്ന് അഭിഭാഷക കമ്മീഷന്‍ കണ്ടെത്തി. 300 പേജുളള റിപ്പോര്‍ട്ടാണ് ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്.
വിമാനത്താവളത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് ആയിരം മീറ്റര്‍ ദൂരം മാത്രമാണുളളത്. വിമാനങ്ങള്‍ ഇറങ്ങുമ്പോഴും ഉയരുമ്പോഴുമുളള പ്രകമ്പനം ക്ഷേത്ര ഗോപുരം ഇടിക്കാന്‍ ഇടയുണ്ടെന്നും അഭിഭാഷകരുടെ കണ്ടെത്തല്‍. ക്ഷേത്രത്തിന് സമീപമുളള കുന്നുകള്‍ വിമാനത്താവളത്തിന് വേണ്ടി ഇടിക്കേണ്ടി വരുമെന്നും അഭിഭാഷകര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
ആറന്‍മുള വിമാനത്താവളം പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത് പ്രവാസി മലയാളികളെയാണ്. എന്നാല്‍ നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ അടുത്തുളളപ്പോള്‍ എന്തിനാണ് ആറന്മുളയില്‍ വിമാനത്താവളമെന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു സ്വകാര്യ ഗ്രൂപ്പാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. ഇടതു-വലതു ഭേദമില്ലാതെ രാഷ്‌ട്രീയ കക്ഷികള്‍ വിമാനത്താവളത്തിനൊപ്പമുണ്ട്. എന്നാല്‍ ഹിന്ദുക്കളുടെ വികാരം മനസിലാക്കി ബി.ജെ.പി. വിമാനത്താവളത്തിനെതിരെ നിലപാടെടുത്തിരിക്കുകയാണ്. പരിസ്ഥിതി വാദികളും വിമാനത്താവളത്തിന് എതിരാണ്. ഫലത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയാണ് വിമാനത്താവളം വരുന്നതെന്നാണ് പ്രധാന ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha