രാഹുലിനും പ്രിയം സരിത, ശാലു, ശ്വേത... വേണുഗോപാലിനെ സരിതയും കൊടിക്കുന്നില്‍ സുരേഷിനെ ശാലുവും കുറുപ്പിനെ ശ്വേതയും തോല്‍പ്പിക്കും

കേരളത്തില്‍ വിവാദമായ സരിതയും ശാലുവും ശ്വേതയും രാഹുല്‍ഗാന്ധിയ്‌ക്കും പ്രിയമാകുന്നു. ഇവര്‍ കാരണം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല സീറ്റുകളും കോണ്‍ഗ്രസിന് നഷ്‌ടമാകുമെന്ന് രാഹുല്‍ ഗാന്ധി മനസിലാക്കി കഴിഞ്ഞു. ആലപ്പുഴ എം.പി. കെ.സി. വേണുഗോപാലിന് സരിതയും മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷിന് ശാലു മേനോനും പരാജയകാരണമാകുമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ച നിരീക്ഷണസമിതി കണ്ടെത്തി.
പീതാംബരക്കുറുപ്പിനെ അടുത്തിടെയുണ്ടായ ശ്വേതാ മേനോന്‍ വിവാദം തറപറ്റിക്കുമെന്നാണു വിലയിരുത്തല്‍. വയനാട് എം.പി. എം.ഐ. ഷാനവാസിനു കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചാലക്കുടി എം.പി: കെ.പി. ധനപാലനു പാര്‍ട്ടിയില്‍നിന്നു വേണ്ടത്ര പിന്തുണ കിട്ടാത്തതും വലങ്ങുതടിയാകും. കൊല്ലത്ത് എന്‍. ആറന്മുള വിമാനത്താവളം പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും കയ്‌പുനീര്‍ നല്‍കുമെന്നു സമിതി മുന്നറിയിപ്പുനല്‍കുന്നു.
സംസ്‌ഥാനത്തു കോണ്‍ഗ്രസിലെ ആറു സിറ്റിംഗ് എം.പിമാര്‍ പരാജയപ്പെടുമെന്നു വ്യക്‌തമാക്കുന്നതാണു നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട്. ജയസാധ്യത കൂടുതലുള്ള സിറ്റിംഗ് എം.പിമാര്‍ ശശി തരൂരും കെ.വി. തോമസുമാണ്. താഴേത്തട്ടിലുള്ള ജനങ്ങളോടു കൂറുപുലര്‍ത്തുന്ന ആളെന്ന നിലയില്‍ കോഴിക്കോട് എം.പി: എം.കെ. രാഘവനു സ്‌ഥിതി അനുകൂലമാണ്. ഒരു ഘടകകക്ഷിക്കും സരിത തലവേദനയാകുമെന്നു റിപ്പോര്‍ട്ടിലുണ്ട്.
പാചകവാതകം, പെട്രോളിയം ഉല്‍പന്നങ്ങള്‍, ഉള്ളി അടക്കമുള്ളവയ്‌ക്കു വില കുതിച്ചത് പരാജയസാധ്യത 20 ശതമാനത്തോളം കൂട്ടുമെന്നാണു മുന്നറിയിപ്പ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയങ്ങള്‍പോലും കേരളത്തില്‍ സിറ്റിംഗ് എം.പിമാരുടെ പതനത്തിനു കാരണമാകുമെന്നു നിരീക്ഷണസമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രദേശികവിഷയങ്ങളും പ്രവര്‍ത്തനമേഖലയിലെ പിഴവുമായിരിക്കും ഇവരുടെ പതനത്തിനു കാരണമാകുക. എം.പിമാരുടെ നിലവിലുള്ള പ്രവര്‍ത്തനം, അതിന്റെ വിലയിരുത്തല്‍, ജനങ്ങളുമായുള്ള ഇടപെടല്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, നിങ്ങള്‍ ആഗ്രഹിക്കുന്ന സ്‌ഥാനാര്‍ഥി എന്നീ കാര്യങ്ങളായിരുന്നു നിരീക്ഷണസമിതി നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്‌ത്രിയുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാതലത്തില്‍ സര്‍വേ നടന്നത്.
സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു ഗുലാംനബി ആസാദ് ചെയര്‍മാനായി നിയമിച്ചിട്ടുള്ള നിര്‍വാഹകസമിതി, പരാജയസാധ്യതയുള്ള സിറ്റിംഗ് എം.പിമാരെ സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വം പിന്തുണച്ചാലും പരിഗണിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha