മുന്നോക്കം വന്നപ്പോള്‍ പിന്നോക്കം പോയി... സാമുദായിക സന്തുലിതാവസ്ഥ തകരുന്നു, സര്‍ക്കാരിന് മുന്നോക്ക പ്രീണന നയമാണെന്ന് ലത്തീന്‍ കത്തോലിക്ക സഭ

തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന യുഡിഎഫിനെ സംബന്ധിച്ച് വീണ്ടും അഗ്നി പരീക്ഷ. മുന്നോക്ക സമുദായത്തിലെ പ്രശ്‌നങ്ങള്‍ രമേശ് ചെന്നിത്തലയിലൂടെയും ബാലകൃഷ്‌ണ പിള്ളയിലൂടെയും ഏതാണ്ട് പരിഹരിച്ച കഴിഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ലത്തീന്‍ കത്തോലിക്ക സഭ. സര്‍ക്കാരിന് മുന്നോക്ക പ്രീണന നയമാണെന്ന് സഭയുടെ രാഷ്ട്രീയപ്രമേയത്തില്‍ വിമര്‍ശനം.
സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ മുന്നോക്ക സമുദായത്തെ തിരികികയറ്റുകയാണ്. തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക്ക് അനുസരിച്ച് നിലപാടെടുക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന് മാത്രം ക്യാബിനെറ്റ് പദവി നല്‍കി. ഇത് ഭാവിയില്‍ ദോഷം ചെയ്യും. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന നടപടിയാണിത്.
ഡല്‍ഹിയിലെ രാഷ്ട്രീയ മാറ്റം കേരളം വിലയിരുത്തണം. ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ സ്വാഗതമെന്നും പ്രമേയത്തില്‍ ലത്തീന്‍ സഭ പറഞ്ഞു. തീരദേശപരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണം. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാവൂ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ മലയോര മേഖലയിലെ ജനങ്ങളുടെ സമരപരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ലത്തീന്‍ സഭ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
യുഡിഎഫിന്റെ ജയപരാജയത്തെ എക്കാലവും നിയന്ത്രിക്കുന്ന ന്യൂനപക്ഷത്തിന്റെ ഈ നിലപാട് പല സ്ഥാനാര്‍ത്ഥികളേയും ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha