Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സീരിയല്‍' പോലീസ് ആവശ്യ സമയത്ത് ഉപകാരപ്പെട്ടു; ലിഫ്റ്റ് ചോദിച്ച കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുവന്ന് മാനഭംഗപ്പെടുത്താന്‍ നോക്കിയ യുവാവ് ഡ്യൂപ്ലിക്കേറ്റ് പോലീസിനെ കണ്ട് ജീവനും കൊണ്ടോടി!

06 SEPTEMBER 2016 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ഒറിജിനല്‍ പോലീസ് അല്ലെങ്കിലും 'സീരിയല്‍' പോലീസും ആവശ്യസമയത്ത് ഉപകാരപ്പെടും. തിരുവനന്തപുരം വെമ്പായത്തു നടന്ന ഈ സംഭവം തന്നെ ഉദാഹരണം. ലിഫ്റ്റ് ചോദിച്ച കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ട് വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനാണ് സീരിയല്‍ പോലീസിന്റെ മുന്നില്‍ പണി പാളിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് കൂട്ടുകാരന്റെ വീട്ടില്‍ പോയശേഷം പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലൂടെ നടന്ന് വന്ന പതിനൊന്നുകാരന്‍ ശാന്തിഗിരിക്ക് സമീപംവച്ച് റോഡിലൂടെ വന്ന ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. 

കുട്ടിയെ കയറ്റിയ യുവാവ് ബൈക്ക് നിറുത്താതെ ഇടറോഡ് വഴി പിരപ്പന്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. തനിക്ക് ഇറങ്ങണമെന്ന് കുട്ടി പറഞ്ഞെങ്കിലും നമുക്ക് കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം ബൈക്കില്‍ ഇരുത്തുകയായിരുന്നു. ഇതിനിടെ പിരപ്പന്‍കോട് കുളത്തില്‍ പോയി കുളിക്കാമെന്നും അതിന് ശേഷം വീട്ടിലാക്കാമെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു.

പിരപ്പന്‍കോട് കുളത്തിന് സമീപം എത്തിയതോടെ ബൈക്ക് യാത്രികന്‍ കുട്ടിയോട് മോശമായി പെരുമാറുകയും കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ ബലം പ്രയോഗിച്ച് സ്പര്‍ശിക്കാന്‍ തുടങ്ങുകയും ചെയ്തു. തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കുട്ടി കരയാന്‍ തുടങ്ങി. യുവാവ് ബൈക്കിലുണ്ടായിരുന്ന ഇരുമ്പുകഷണം കുട്ടിയുടെ കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുളത്തിനു സമീപം കൊണ്ടുവരു കയായിരുന്നു. 

ഈ സമയമാണ് പോലീസ് ജീപ്പും, സമീപത്ത് തന്നെ പോലീസ് സ്‌റ്റേഷനെന്ന ബോര്‍ഡും കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിലവിളിച്ച് കൊണ്ട് കുട്ടി പോലീസ് ജീപ്പിനടുത്തേക്ക് ഓടി. ഇതോടെ ബൈക്ക് യാത്രികന്‍ രക്ഷപ്പെടുകയും ചെയ്തു. കുട്ടി അവിടെ ഉണ്ടായിരുന്ന പോലീസ് വേഷധാരികളോട് വിവരങ്ങള്‍ മുഴുവന്‍ പറയുകയായിരുന്നു.എന്നാല്‍ സ്വകാര്യ ചനല്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സീരിയലിലെ കഥാപത്രങ്ങളായ പോലീസ് വേഷധാരികളെ കണ്ടാണ് പോലീസെന്ന് കുട്ടി തെറ്റിധരിച്ചത്. പോലീസ് സ്‌റ്റേഷനെന്ന ബോര്‍ഡും ജീപ്പും കണ്ടതോടെ കുട്ടിയെ കടത്തികൊണ്ട് വന്ന ബൈക്ക് യാത്രക്കാരനും കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സീരിയല്‍ പോലീസ് വെഞ്ഞാറമൂട് പോലീസിനെ വിവരമറിയിച്ചു. വെഞ്ഞാറമൂട് സ്‌റ്റേഷനിലെത്തിച്ച കുട്ടിയെ രക്ഷിതാവിനെ വിളിച്ച് വരുത്തിയ ശേഷം പോത്തന്‍കോട് പോലീസ് സ്‌റ്റോഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോത്തന്‍കോട് പോലീസ് അന്വേഷം തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ നേട്ടം...  (1 minute ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (12 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (25 minutes ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (53 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (1 hour ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (1 hour ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (2 hours ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (2 hours ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (2 hours ago)

Malayali Vartha Recommends